മലങ്കര ഗേറ്റിന് സമീപം പാലം പുനര്‍നിര്‍മാണത്തിനായി റോഡ് പൊളിച്ച നിലയില്‍.
തൊടുപുഴ: തേക്കടി - എറണാകുളം സംസ്ഥാന പാതയില്‍ തെക്കുംഭാഗം മലങ്കര ഗേറ്റിന് സമീപം പാലം പൊളിച്ചു നിര്‍മിക്കുന്നതിനായി റോഡ് അടച്ചതോടെ പ്രദേശവാസികളും യാത്രക്കാരും ദുരിതത്തില്‍. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡിലൂടെ വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പടെ നിരവധി പേരാണ് യാത്രചെയ്യുന്നത്.
എന്നാല്‍, പാലം നിര്‍മാണത്തിനായി റോഡ് അടച്ചതോടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പോലും അക്കരെയിക്കരെ കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പുതിയ പാലം അനിവാര്യമാണെങ്കിലും യാത്രാസൗകര്യം പൂര്‍ണമായും തടസപ്പെടുത്തിയാകരുത് ഇത്തരം പ്രവൃത്തികളെന്നും ബദല്‍മാര്‍ഗങ്ങള്‍ സജ്ജീകരിച്ചശേഷമായിരുന്നു നിര്‍മാണം ആരംഭിക്കേണ്ടിയിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പൊതുമരാമത്ത് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പാലത്തിന്റെ ഒരു വശത്തുകൂടി കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സുരക്ഷിതമായി കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ താത്കാലിക യാത്രാസൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :