x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൊ​ർ​ണൂ​ർ- നി​ല​മ്പൂ​ർ റൂ​ട്ടി​ൽ കൂ​ടു​ത​ൽ മെ​മു ട്രെ​യി​നു​ക​ൾ​ക്കാ​യി മു​റ​വി​ളി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 14, 2026 02:36 AM IST | Updated: August 14, 2026 02:36 AM IST

ഷൊ​ർ​ണൂ​ർ: നി​ല​മ്പൂ​ർ റൂ​ട്ടി​ൽ കൂ​ടു​ത​ൽ മെ​മു ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഈ ​റൂ​ട്ടി​ൽ ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വാ​ണ് ആ​വ​ശ്യ​ത്തി​നു പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം.

പാ​ല​ക്കാ​ട്- നി​ല​മ്പൂ​ർ, ഷൊ​ർ​ണൂ​ർ- നി​ല​മ്പൂ​ർ റൂ​ട്ടു​ക​ളി​ൽ നി​ല​വി​ലു​ള്ള ട്രെ​യി​ൻ​ഗ​താ​ഗ​തം പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പാ​ല​ക്കാ​ട്- നി​ല​മ്പൂ​ർ, ഷൊ​ർ​ണൂ​ർ- നി​ല​മ്പൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ മെ​മു സ​ർ​വീ​സു​ക​ളാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് യാ​ത്രി​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

അ​തേ​സ​മ​യം പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ നി​ർ​ദേ​ശി​ക്കു​ക​യും സ​തേ​ൺ റെ​യി​ൽ​വേ ആ​സ്ഥാ​ന​ത്തു​നി​ന്ന് റെ​യി​ൽ​വേ ബോ​ർ​ഡി​ന് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​തു​മാ​യ അ​ഞ്ച് പു​തി​യ മെ​മു സ​ർ​വീ​സു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടും. തി​രു​വ​ന​ന്ത​പു​രം- ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സ് നി​ല​മ്പൂ​ർ​വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും 24 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യി നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോം ദീ​ർ​ഘി​പ്പി​ക്കു​ക​യും യാ​ർ​ഡ് ന​വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

തു​വ്വൂ​ർ, പ​ട്ടി​ക്കാ​ട്, ചെ​റു​ക​ര, വ​ള്ള​പ്പു​ഴ എ​ന്നീ ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്ഫോ​മു​ക​ൾ 24 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യി വി​ക​സി​പ്പി​ക്കു​ക​യും, ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് മ​ല​ബാ​റി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് ഗു​ണ​ക​ര​മാ​വു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

തി​രു​വ​ന​ന്ത​പു​രം- കാ​സ​ർ​കോ​ട്, തി​രു​വ​ന​ന്ത​പു​രം- മം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളി​ലേ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ക​ണ​ക്‌​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് കോ​ട്ട​യം- നി​ല​മ്പൂ​ർ എ​ക്സ്പ്ര​സി​ന്‍റേ​യും ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ മെ​മു​വി​ന്‍റേ​യും പു​റ​പ്പെ​ട​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews MEMU trains

Recent News

Corehub Up