x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ​ പി​ടി​കൂ​ടാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം


Published: December 6, 2025 12:14 AM IST | Updated: December 6, 2025 12:14 AM IST

ഇ​ട​ച്ചി​റ റോ​ഡ​രി​കി​ൽ ത​ള്ളി​യി​രി​ക്കു​ന്ന മാ​ലി​ന്യകൂമ്പാ​രം.

കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ -പു​തു​ന​ഗ​രം പ്ര​ധാ​ന പാ​ത​യ​രി​കി​ൽ ചാ​ക്കു​ക​ളി​ൽ കെ​ട്ടി മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ഴ​യ​ട​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. ഇ​ത്ത​രം സാ​മൂ​ഹ്യവി​രു​ദ്ധ ന​ട​പ​ടി​ക​ൾ കു​റ്റ​ക​ര​മാ​ണെ​ന്ന് റോ​ഡ​രി​കി​ൽ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​മി​ല്ല. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വ്നാ​യ്ക്ക​ൾ ചാ​ക്കു​ക​ൾ റോ​ഡി​ൽ വ​ലി​ച്ചി​ട്ട് ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ക്കു​ന്നു.

മ​ഴ ചാ​റി​യാ​ൽ മാ​ലി​ന്യ​ത്തി​ൽനി​ന്നും അ​തീ​വദു​ർ​ഗ​ന്ധ​മു​ണ്ടാ​വു​ന്ന​തോ​ടൊ​പ്പം കൊ​തു​ക്ശ​ല്യ​വും​കൂ​ടി വ​രി​ക​യാ​ണ്. മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സോ​ളാ​ർ ലാ​മ്പും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : Cameras should be nattuvisesham locl news

Recent News

Corehub Up