അടിമാലി ആയിരമേക്കറിന് സമീപം നടന്ന വാഹനാപകടം.
അടിമാലി: അടിമാലി-കുമളി ദേശീയപാതയില്‍ അടിമാലി ആയിരമേക്കറിന് സമീപം വാഹനാപകടം. അടിമാലി ഭാഗത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികില്‍നിന്ന മരത്തില്‍ ഇടിച്ചശേഷമാണ് കാര്‍ താഴേക്ക് പതിച്ചത്.
അപകടത്തില്‍ കാര്‍ ഡ്രൈവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടനെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാഹനത്തിലുണ്ടായിരുന്നയാളെ പുറത്തെത്തിച്ചു. അപകടത്തില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു.
Tags : Car overturns nattuvishesham local news