x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 4, 2026 12:40 AM IST | Updated: November 4, 2026 12:40 AM IST

ആ​ന​ന്ദ​കു​മാ​ർ

മാ​റ​ന​ല്ലൂ​ർ: പ​തി​നെ​ട്ടു​കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ബൈ​ക്കി​ൽ ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ മാ​റ​ന​ല്ലൂ​ർ പൊ​ലി​സ് പി​ടി​കൂ​ടി. പേ​യാ​ട് ക​ണ്ണ​ശ മി​ഷ​ൻ സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ന​ന്ദ​കു​മാ​ർ (ആ​ന​ന്ദ് - 20) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റു യു​വാ​ക്ക​ളു​മാ​യി ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ചാ​റ്റു ചെ​യ്യു​ന്നു എ​ന്ന വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. കോ​ള​ജ് യൂ​ണി​ഫോ​മി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യും പേ​യാ​ട് ക​ണ്ണ​ശ മി​ഷ​ൻ സ്കൂ​ളി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ​വ​ച്ചു പീ​ഡ​ിപ്പിക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ പെ​ൺ​കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ മാ​റ​ന​ല്ലൂ​ർ പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്രേ​കാ​രം കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ജി. ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ക​യും ക​ഴി​ഞ്ഞ​ദി​വ​സം വെ​ളു​പ്പി​ന് പേ​യാ​ട് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ​നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മ​ല​യി​ൻ​കീ​ഴ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഉ​മേ​ഷ്, മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ര​ഞ്ജി​ത്ത്, വി​ൽ​സ്, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ര​ജീ​ഷ് കു​മാ​ർ അ​ജി​ൻ, ജി​ജു എ​ന്നി​വ​രും പൊ​ലി​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കാ​ട്ടാ​ക്ക​ട ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags :

Recent News

Corehub Up