പ്രതീകാത്മക ചിത്രം
കുളത്തൂപ്പുഴ: സാക്ഷി പറഞ്ഞയാളുടെ വാഹനം കത്തിച്ച കേസിലെ പ്രതിയായ ഇരവിപുരം വില്ലേജില്‍ മങ്കാരത്ത് കിഴക്കതില്‍ വീട്ടില്‍ ജയനെ ( 41 ) കൊല്ലം ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സി.എം. സീമ കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. അഞ്ചു വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മൂന്ന് മാസം കഠിന തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ നാലുമാസം അധികം തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജയകുമാര്‍ കെ.കെ കുന്നത്തൂര്‍ ഹാജരായി. പ്രോസിക്യൂഷന് സഹായിയായി ഉണ്ടായിരുന്നത് എ എസ്ഐ സാജുവായിരുന്നു.
Tags :