കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്ആര്‍ഡിയുടെ കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജീനസ് ഫുഡ് ടെക്നോളജിയുടെ നവീകരിച്ച കെട്ടിടം മന്ത്രി അനൂപ് ജേക്
കോന്നി: കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് (സിഎഫ്ആര്‍ഡി) നെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി ആനൂപ് ജേക്കബ്. കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സിഎഫ്ആര്‍ഡിയുടെ കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജീനസ് ഫുഡ് ടെക്നോളജി (സിഎഫ്റ്റികെ) യുടെ ആധുനിക സൗകര്യങ്ങളോടെയുള്ള ലാബുകളും ക്ലാസ് മുറികളും ഉള്‍പ്പെടുത്തി നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. കെമിക്കല്‍ ലാബ് ഉള്‍പ്പടെ കോളജിലെ പരിശോധനാ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സപ്ലൈകോയുടെ സാമ്പിളുകള്‍ മാത്രമാണ് സിഎഫ്ആർഡി പരിശോധിക്കുന്നത്. ഇതിനുപുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിച്ച് കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുവരും. ഇതുവഴി കൂടുതല്‍ വരുമാനം കണ്ടെത്താന്‍ സാധിക്കും.
വിദ്യാർഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന രീതിയില്‍ കോഴ്സുകള്‍ നവീകരിക്കും. കോളജില്‍ സ്ഥിരമായ അധ്യാപക സംവിധാനം ഒരുക്കും. ഡയറക്ടറെയും പ്രിന്‍സിപ്പാളിനെയും ഉടൻ നിയമിക്കും. മുഖ്യമന്ത്രി ചെയര്‍പേഴ്സണായുള്ള ഗവേണിംഗ് ബോഡി യോഗം വിളിച്ചുചേര്‍ത്ത് കൂടതല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല റാങ്ക് ജേതാക്കാളായ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റർ, ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് കുമാർ, കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജയകുമാർ, സിഎഫ്ആര്‍ഡി ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) എം. യു. ബിജു, സിഎഫ്റ്റികെ പ്രിന്‍സിപ്പാള്‍ (ഇന്‍ ചാര്‍ജ്) ബിനിത കെ. ഭാനു, കാഡ്കോ പോജ്ക്ട് മാനേജര്‍ എസ്. ആദര്‍ശ്, കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ എസ്. ആര്. അതുല, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :