x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​പ്പാ​ര​പ്പ​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 24, 2026 05:34 AM IST | Updated: October 24, 2026 05:34 AM IST

ച​പ്പാ​ര​പ്പ​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി അ​വ​ലോ​ക​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും ഉ​ദ്യോ​ഗ​സ്ഥ​രും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്താ​നെ​ത്തി​യ​പ്പോ​ള്‍.

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക​ള്‍​ക്ക് കു​ടി​വെ​ള്ളം ന​ല്‍​കാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച ച​പ്പാ​ര​പ്പ​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സ​രി​ന്‍ ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ലാ​ണ് ഈ ​വി​ല​യി​രു​ത്ത​ല്‍.

2600 മീ​റ്റ​ര്‍ റോ ​വാ​ട്ട​ര്‍ പ​മ്പിം​ഗ് ചെ​യി​ന്‍, 14 മി​ല്യ​ണ്‍ ലി​റ്റ​ര്‍ വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ്, 2200 മീ​റ്റ​ര്‍ ഗ്രാ​വി​റ്റി മെ​യി​ന്‍ പൈ​പ്പ് എ​ന്നീ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ 116 കി​ലോ മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള വി​ത​ര​ണ ശൃം​ഖ​ല​യാ​ണു പ​ദ്ധ​തി​യി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലേ​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. ച​പ്പാ​ര​പ്പ​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​ശ്യാ​മ​ള, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ണ്‍ ടി.​വി. ഷീ​ബ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​പി. മോ​ഹ​ന​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സു​ഷ​മ, സെ​ക്ഷ​ന്‍ ഓ​വ​ര്‍​സി​യ​ര്‍, സെ​ക്‌​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക കു​രു​ക്കു​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കു​രു​ങ്ങി​ക്കി​ട​ന്ന പ​ദ്ധ​തി​യാ​ണു ച​പ്പാ​ര​പ്പ​ട​വ് കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി.

Tags :

Recent News

Corehub Up