കിളിയൻ കണ്ണൻ
കരിമ്പൻ: ചുരുളി - കീരിത്തോട് കുടിയിറക്ക് സമരത്തിൽ പങ്കെടുത്തിട്ടുള്ള അവസാനത്തെ കണ്ണിയും വിടവാങ്ങി. തങ്കപ്പൻസിറ്റി കിഴക്കേകളത്തിൽ കിളിയൻ കണ്ണൻ(103) അന്തരിച്ചു. സംസ്കാരം നടത്തി.
1950 കാലഘട്ടത്തിൽ ഹൈറേഞ്ചിലെത്തിയ കിളിയൻ കണ്ണൻ 1964ൽ ആർ. ശങ്കർ മന്ത്രിസഭയുടെ കാലത്തു നടന്ന വിവാദമായ ചുരുളി - കീരിത്തോട് കുടിയിറക്ക് സമരത്തിൽ പങ്കെടുത്തിട്ടുള്ള ജീവിച്ചിരിക്കുന്ന അവസാനത്തെ വ്യക്തിയായിരുന്നു.
ഭാര്യ പരേതയായ കുറുമ്പ. മക്കൾ: സോമൻ, ബോബൻ, ലീല, പരേതരായ കുര്യൻ, കുട്ടായി. മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, നിർമല.
Tags :