ഏറ്റുമാനൂർ: സിഐടിയു ജില്ലാ പ്രസിഡന്റായി റെജി സഖറിയയെയും സെക്രട്ടറിയായി കെ. അനിൽകുമാറിനെയും തെരഞ്ഞെടുത്തു. കെ. രാജേഷാണ് ട്രഷറർ.
വൈസ് പ്രസിഡന്റുമാരായി ലാലിച്ചൻ ജോർജ്, കെ.എൻ. വേണുഗോപാൽ, എസ്. വിനോദ്, സി.ജെ. ജോസഫ്, കെ.ബി. രമ, ഡി. സേതുലക്ഷ്മി, കെ.സി. ജോസഫ്, ഷാർലി മാത്യു, ഡി. ബൈജു, വീണ അജി, സുനിത ശ്രീകുമാർ, കെ.ജെ. അനിൽകുമാർ, ഇ.എസ്. സാബു, പി.എം. ജോസഫ്, കുര്യാക്കോസ് ജോസഫ്, പി.കെ. നസീർ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി വി.കെ. സുരേഷ്, കെ.കെ. ഹരിക്കുട്ടൻ, കെ.കെ. രമേശൻ, ജോയി ജോർജ്, കെ.ആർ. അജയ്, വി. ജയപ്രകാശ്, പി.വി. പ്രദീപ്, ടി.എസ്. രഞ്ജു, എം.വി. പ്രസാദ്, കെ.ആർ. മഞ്ജു മനോജ്, ശ്രീരേഖ എസ്. നായർ, കെ.എൻ. വിശ്വനാഥൻ, ടി.പി. അജികുമാർ, പി.എ. നിസാർ, സുനിൽ തോമസ്, മണിക്കുട്ടി പി. കുര്യാക്കോസ് എന്നിവരെയും 110 അംഗ ജില്ലാ കമ്മിറ്റിയെയും 290 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.
34 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. വേന്പനാട്ടു കായൽ സംരക്ഷിക്കാൻ പോള, പായൽ വാരി ഉത്ഭവസ്ഥാനത്ത് വളമാക്കാൻ നടപടിയെടുക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതി തയാറാക്കി പ്രശ്നം പരിഹരിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
Tags : CITU NattuVishesham DistrictNews