പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മത്സ്യ വിപണനം നടത്തുന്നതിനും തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശങ്ങൾ നഷ്ടപ്പെടുത്തുന്ന അദാനി പോർട്ടിനെതിരെ മത്സ്യത്തൊഴിലാളി വനിതകൾ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തീരദേശ മഹിളാ വേദി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കരിങ്കുളം, കോട്ടുകാൽ പഞ്ചായത്തുകളിൽ മത്സ്യവ്യാപാരവും വിപണനവും നടത്തുന്നതിനെതിരായ പ്രവർത്തനങ്ങൾ നടത്തുന്ന അദാനി പോർട്ടിനെതിരെ അവരുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് തീരദേശ മഹിളാ വേദി ഭാരവാഹികളായ സിസ്റ്റർ മേഴ്സി മാത്യു, മേബിൾ റൈമണ്ട്. കാർമൽ ബെനഡിക്ട്, വിമലാദാസ്, ബേബി മേഴ്സി, അനിതാ ജോയി, മേബിൾ നസിയാൻസ്, ലൈല അലിയാർകുഞ്ഞ്, ഫെൻസിറ്റ സജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലോക മത്സ്യത്തൊഴിലാളി വനിതാ ദിനമായ നവംബർ അഞ്ചിന് വൈകുന്നേരം മൂന്ന് മണിക്ക് അദാനി പോർട്ടിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.അദാനി പോർട്ടിന്റെ നിർമ്മാണം നിർത്തിവയ്ക്കുക, മത്സ്യത്തൊഴിലാളികളുമായും ടൂറിസം മേഖലകളിലുള്ളവരുമായി ചർച്ച നടത്തുക തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികളികൾക്കും മത്സ്യത്തൊഴിലാളി സ്ത്രീകൾക്കുംനഷ്ടപരിഹാരം നൽകുക, മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട് മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അടിമലത്തുറ ഭാഗത്ത് നിന്നും കടൽ മാർഗം നീന്തിയാണ് അദാനി പോർട്ടിലേക്ക് മാർച്ച് നടത്തുന്നതെന്ന് മഹിളാ വേദി ഭാരവാഹികൾ വ്യക്തമാക്കി.
Tags :