മണ്ണംപേട്ടയില്‍ ശക്തമായ കാറ്റില്‍ കാറിനുമുകളില്‍ തെങ്ങ് വീണ നിലയില്‍.
മണ്ണംപേട്ട: ശക്തമായ കാറ്റില്‍ കാറിനു മുകളില്‍ തെങ്ങ് കടപുഴകി വീണു. മണ്ണംപേട്ട വട്ടണാത്ര ഹെല്‍ത്ത് സെന്ററിനു സമീപം കള്ളിപ്പറമ്പില്‍ ഡേവിസിന്റെ വീട്ടുമുറ്റത്തെ തെങ്ങാണ് കടപുഴകിവീണത്.
തെങ്ങുവീണ് ഡേവിസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ഭാഗികമായി തകര്‍ന്നു. സമീപത്തെ കള്ളിപ്പറമ്പില്‍ പോളിയുടെ വീട്ടുമതിലും ഗേറ്റും തകര്‍ന്നു.
ഇന്നലെ രാവിലേ 11 നാണ് സംഭവം. ഡേവിസിന്റെ വീട്ടിലേയ്ക്കുള്ള സര്‍വീസ് വയറും പൊട്ടിവീണു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.