x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി


Published: December 6, 2025 12:52 AM IST | Updated: December 6, 2025 12:52 AM IST

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ വി​ല​യി​രു​ത്തു​ന്നു.

തൃ​ശൂ​ർ:​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള​ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് റി​ട്ടേ​ണിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ത​ളി​ക്കു​ളം, പു​ഴ​യ്ക്ക​ൽ ബ്ലോ​ക്കു​ക​ളി​ലും കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് ഇ​ന്ന​ലെ ക​മ്മി​ഷ​നിം​ഗ് ന​ട​ന്ന​ത്.

പു​ഴ​യ്ക്ക​ൽ ബ്ലോ​ക്കി​ലെ ഇ​വി​എം ക​മ്മി​ഷ​നിം​ഗ് കേ​ന്ദ്ര​മാ​യ പു​റ​നാ​ട്ടു​ക​ര ശ്രീ ​ശാ​ര​ദ ഗേ​ൾ​സ് സ്കൂ​ളി​ലെ​യും ത​ളി​ക്കു​ളം ബ്ലോ​ക്കി​ലെ ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് കേ​ന്ദ്ര​മാ​യ നാ​ട്ടി​ക ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ​യും ക​മ്മീ​ഷ​നിം​ഗ് ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി.

ചാ​വ​ക്കാ​ട്, ചൊ​വ്വ​ന്നൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, പ​ഴ​യ​ന്നൂ​ർ, ഒ​ല്ലൂ​ക്ക​ര, മ​തി​ല​കം, അ​ന്തി​ക്കാ​ട്, ചേ​ർ​പ്പ്, ഇ​രി​ങ്ങാ​ല​ക്കു​ട, വെ​ള്ളാ​ങ്ക​ല്ലൂ​ർ, മാ​ള, ചാ​ല​ക്കു​ടി എ​ന്നീ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ​യും കോ​ർ​പ​റേ​ഷ​ൻ, ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, ചാ​വ​ക്കാ​ട്, ഗു​രു​വാ​യൂ​ർ, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​ക​ളു​ടെ​യും വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ​യും ക​മ്മീ​ഷ​നിം​ഗ് ഇ​ന്നു ന​ട​ക്കും.
കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന അ​ള​ഗ​പ്പ​ന​ഗ​ർ, കൊ​ട​ക​ര, മ​റ്റ​ത്തൂ​ർ, നെ​ൻ​മ​ണി​ക്ക​ര, പു​തു​ക്കാ​ട്, തൃ​ക്കൂ​ർ, വ​ര​ന്ത​ര​പ്പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് നാ​ളെ ന​ട​ക്കും.

ക​മ്മി​ഷ​നിം​ഗ് ചെ​യ്യു​ന്ന മെ​ഷീ​നു​ക​ൾ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ പോ​ലീ​സ് സു​ര​ക്ഷ​യി​ൽ സൂ​ക്ഷി​ക്കും. ജി​ല്ല​യി​ൽ ആ​കെ 24 വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും സ്ട്രോം​ഗ് റൂ​മു​ക​ളു​മാ​ണ് ഉ​ള​ള​ത്.

Tags : Commissioning of nattuvisesham locl news

Recent News

Corehub Up