x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പ​രാ​തി: കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം


Published: November 19, 2025 05:53 AM IST | Updated: November 19, 2025 05:53 AM IST

മ​ഞ്ചേ​രി : സി​പി​എം കാ​വ​പ്പു​ര ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​ത്തെ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​ക്കെ​തി​രെ കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന കേ​സു​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ടി. ​നി​യാ​സ്, അ​ബ്ദു​ള്ള യാ​ഫി​ഖ്, ബ​ഷീ​ർ പാ​റ​യി​ൽ എ​ന്നി​വ​ർ​ക്കും ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ പാ​റ​മ്മ​ൽ അ​ബ്ദു​ൾ നാ​സ​റി​നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചാ​ണ് മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.


താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും താ​നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ട്ര​ഷ​റ​റു​മാ​യ ടി. ​നി​യാ​സി​ന്‍റെ വോ​ട്ട്, വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. കോ​മു​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി കൊ​ടു​ത്തി​രു​ന്നു.


ഇ​ക്കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സി​പി​എം പി​ന്തു​ണ​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് സി​പി​എ​മ്മി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ ടി. ​നി​യാ​സ്, അ​ബ്ദു​ള്ള യാ​ഫി​ഖ്, അ​ബ്ദു​ൾ നാ​സ​ർ പാ​റ​മ്മ​ൽ, ബ​ഷീ​ർ പാ​റ​യി​ൽ എ​ന്നി​വ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി.

സം​ഭ​വ​ത്തി​ൽ മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​രു വി​ഭാ​ഗ​വും ത​മ്മി​ൽ അ​ടി​പി​ടി​യും ന​ട​ന്നു. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്ക് പൊ​ൻ​മു​ണ്ടം പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലാ​ണ് അ​ടി​പി​ടി ന​ട​ന്ന​ത്. അ​ക്ര​മ​ത്തി​ൽ സി​പി​എം കാ​വ​പ്പു​ര ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം റ​ഉൗ​ഫ്, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പൊ​ൻ​മു​ണ്ടം മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ലീ​ഗ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത​താ​യും ആ​രോ​പ​ണ​മു​ണ്ട്.


പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഒ​ളി​വി​ൽ പോ​യ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നോ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കോ​നോ സാ​ധി​ച്ചി​രു​ന്നി​ല്ല. കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടു കൂ​ടി മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ങ്ങി. അ​ഭി​ഭാ​ഷ​ക​രാ​യ കെ.​വി. യാ​സ​ർ, എ.​കെ. മു​ഹ​മ്മ​ദ് സ​ക്ക​രി​യ, ഷം​ന വ​ട​ക്കേ​തി​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

Tags : local nattuvishesham candidates

Recent News

Corehub Up