കൊച്ചി: മെസി വരുമെന്ന് പറഞ്ഞ് പിണറായി സര്ക്കാരിന്റെ ഒത്താശയോടെ നടന്നത് വന് കള്ളപ്പണ ഇടപാടെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്എ. കലൂര് സ്റ്റേഡിയം ഈ രീതിയിലെങ്കിലും തിരികെ ലഭിച്ചത് ഭാഗ്യമാണ്. കായിക പ്രേമികളെയും ജനങ്ങളെയും വിഡ്ഡികളാക്കിയാണ് കളളപ്പണ ഇടപാട് നടന്നത്. കലൂര് സ്റ്റേഡിയത്തില് നടന്ന അനധികൃത നിര്മാണം ചൂണ്ടിക്കാണിച്ച താന് അടക്കമുള്ള കോണ്ഗ്രസ് നേതാക്കള്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. മെസിയുടെ പേരില് സ്റ്റേഡിയം കൈക്കലാക്കാനാണ് സ്പോണ്സര് അടക്കമുള്ളവര് ശ്രമിച്ചത്.
സ്പോണ്സര് ആരാണ്, അയാള്ക്ക് പിന്നില് ആരാണ് തുടങ്ങിയ കാര്യങ്ങള് വരും ദിവസങ്ങളില് പുറത്ത് വരും. മരം മുറിച്ചതല്ലാതെ മറ്റൊന്നും സ്റ്റേഡിയത്തില് നടന്നിട്ടില്ല. ആരാണ് ഇതിനായി പണം മുടക്കിയതെന്ന് അന്വേഷിക്കണം.
കായിക മന്ത്രിയായിരുന്ന അബ്ദുറഹിമാന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. മെസിയെ കൊണ്ട് വരുമെന്ന് പറഞ്ഞ് കളളപ്പണം ഇടപാട് നടന്നത് പിണറായി വിജയന്റെ അറിവോടെയാണ്. മെസി വരുമെന്ന് പറഞ്ഞ സ്പോണ്സറെ ഇപ്പോള് കാണാനില്ല. കലൂര് സ്റ്റേഡിയത്തില് നടന്ന അനധികൃത നിര്മാണവും മെസിയുടെ പേരില് നടന്ന കള്ളപ്പണ ഇടപാടും സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.