x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്യൂ​ണി​റ്റി ബേ​സ്ഡ് ഇ​​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ സെ​​ന്‍റ​റിൽ 850 കു​ട്ടി​ക​ള്‍​ക്ക് സ​മ​ഗ്ര തെ​റാ​പ്പി സേ​വ​ന​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: October 29, 2026 05:18 AM IST | Updated: October 29, 2026 05:18 AM IST

ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി ബേ​സ്ഡ് ഇ​​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ സെ​​ന്‍റ​ര്‍.

മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് സ​മ​ഗ്ര​വും സം​യോ​ജി​ത​വു​മാ​യ പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി ബേ​സ്ഡ് ഇ​​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ സെ​​ന്‍റ​ര്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ടെ സെ​​ന്‍റ​റി​ലൂ​ടെ എ​ണ്ണൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍​ക്കാ​ണ് സൗ​ജ​ന്യ​മാ​യി തെ​റാ​പ്പി സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. എ​ട​പ്പാ​ള്‍, ത​വ​നൂ​ര്‍, വ​ട്ടം​കു​ളം, കാ​ല​ടി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, ആ​രോ​ഗ്യ​വ​കു​പ്പ്, നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ട​പ്പാ​ള്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് സി​ബി​ഐ​സി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലാ​യി 60 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഈ ​പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യ​ത്.

പ്ര​ധാ​ന​മാ​യും 12 വ​യ​സ് വ​രെ​യു​ള്ള ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സെ​ന്‍റര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഓ​ട്ടി​സം, ശ്ര​ദ്ധ​ക്കു​റ​വ്, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ള്‍, സം​സാ​ര വൈ​ക​ല്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും പ​രി​ച​ര​ണ​വും ഇ​വി​ടെ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്നു. സൈ​ക്കോ​ള​ജി​സ്റ്റ്, സ്പീ​ച്ച് ലാം​ഗ്വേ​ജ് തെ​റാ​പ്പി​സ്റ്റ്, സ്പെ​ഷ്യ​ല്‍ എ​ഡ്യൂ​ക്കേ​റ്റ​ര്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ പീ​ഡി​യാ​ട്രി​ക് ഓ​ഡി​യോ​ള​ജി വി​ഭാ​ഗ​വും നി​ല​വി​ല്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

സ​മൂ​ഹ​ത്തി​ല്‍ പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും പി​ന്തു​ണ​യും ന​ല്‍​കി സ​മൂ​ഹ​ത്തി​​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ആ​ര്‍. ഗാ​യ​ത്രി പ​റ​ഞ്ഞു.

സി​ബി​ഐ​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ വി​പു​ലീ​ക​രി​ക്കു​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
സേ​വ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ എ​ട​പ്പാ​ള്‍ സി​എ​ച്ച്‌​സി​യി​ലെ സി​ബി​ഐ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Tags :

Recent News

Corehub Up