x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ ആ​ശ​ങ്ക​യ​ക​റ്റ​ണമെന്ന്

വെബ് ഡെസ്ക്
Published: October 30, 2026 12:02 AM IST | Updated: October 30, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

ക​രു​വാ​ര​കു​ണ്ട്: പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​തി​നെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ കാ​ണു​ന്ന​തെ​ന്ന് കി​സാ​ൻ ജ​ന​ത വ​ണ്ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും അ​തി​ർ​ത്തിനി​ർ​ണ​യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​എ​സ്എ​യു​ടെ പ​രി​ധി സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. നി​ല​വി​ലു​ള്ള കൃ​ഷി, വീ​ടു​ക​ളു​ടെ നി​ർ​മാ​ണം, ഭൂ​മി​യു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഭാ​വി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മോ എ​ന്ന ആ​ശ​ങ്ക ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​പ​ക​രം അ​വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ശ​ങ്ക​യി​ലാ​ക്കു​മെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കി​സാ​ൻ ജ​ന​ത ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. ഇ​സ്മാ​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്ദ്ര​ൻ വ​ണ്ടൂ​ർ, മാ​നു​വ​ൽ​കു​ട്ടി മ​ണി​മ​ല, സു​നി​ൽ ജേ​ക്ക​ബ് ക​ട​മ​പ്പു​ഴ, മൂ​പ്പ​ന​ത്ത് ജ​യ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up