നെന്മാറ പഞ്ചായത്ത് കേരളോത്സവത്തിൽ വിജയിച്ച കലാകായിക പ്രതിഭകൾ ട്രോഫികളുമായി.
നെന്മാറ: പഞ്ചായത്ത് കേരളോത്സവത്തിൽ 293 പോയിന്റ് നേടി ബോയ്സ് ക്ലബ് ചാമ്പ്യന്മാരായി. 105 പോയിന്റ് നേടി വൈഎസ്എം നെന്മാറ രണ്ടാംസ്ഥാനം നേടി. വിജയിച്ച കലാകായിക പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് കെ. പ്രേമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ, നാരായണൻ തോട്ടത്തിൽ, എം.ആർ. നാരായണൻ, എൻ. ഗോകുൽദാസ്, സൗമ്യ വിജയ്, എസ്. അമീർജാൻ, പി.സി. രാജൻ, എൻ. പ്രകാശൻ, സൂഭജ, രാധാകൃഷ്ണൻ, മനോജ് പ്രസംഗിച്ചു.
Tags : Keralolsavam NattuVishesham DistricteNews