x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജി​മോ​ള്‍ പ്ര​ദീ​പി​ന് അ​നു​മോ​ദ​നം

വെബ് ഡെസ്ക്
Published: September 16, 2026 10:29 PM IST | Updated: September 16, 2026 10:29 PM IST

ആ​​സ്റ്റ​​ര്‍ ആ​​ഗോ​​ള ന​​ഴ്‌​​സിം​​ഗ് പു​​ര​​സ്‌​​കാ​​ര ജേ​​താ​​വ് അ​​ജി​​മോ​​ള്‍ പ്ര​​ദീ​​പി​​നെ കാ​​രി​​ത്താ​​സി​​ല്‍ അ​​നു​​മോ​​ദി​​ച്ച​​പ്പോ​​ള്‍.

കോ​​ട്ട​​യം: ആ​​സ്റ്റ​​ര്‍ ഗാ​​ര്‍​ഡി​​യ​​ന്‍​സ് ഗ്ലോ​​ബ​​ല്‍ ന​​ഴ്‌​​സിം​​ഗ് അ​​വാ​​ര്‍​ഡ് ക​​ര​​സ്ഥ​​മാ​​ക്കി​​യ അ​​ജി​​മോ​​ള്‍ പ്ര​​ദീ​​പി​​നെ കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ല്‍ ആ​​ന്‍​ഡ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹെ​​ല്‍​ത്ത് സ​​യ​​ന്‍​സ​​സ് അ​​നു​​മോ​​ദി​​ച്ചു.

ന​​ഴ്‌​​സിം​​ഗ് രം​​ഗ​​ത്തെ മി​​ക​​ച്ച സേ​​വ​​ന​​ത്തി​​നും സ​​മ​​ര്‍​പ്പ​​ണ​​ത്തി​​നും ല​​ഭി​​ച്ച അം​​ഗീ​​കാ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കാ​​രി​​ത്താ​​സ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​നു​​മോ​​ദ​​ന ച​​ട​​ങ്ങ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

കാ​​രി​​ത്താ​​സ് ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ളി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​നം കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ല്‍ ആ​​ന്‍​ഡ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹെ​​ല്‍​ത്ത് സ​​യ​​ന്‍​സ​​സ് ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു​​മാ​​യ ഫാ. ​​ഡോ. ബി​​നു കു​​ന്ന​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ന​​ഴ്‌​​സിം​​ഗ് മേ​​ഖ​​ല​​യി​​ലെ സേ​​വ​​ന മി​​ക​​വി​​നു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ് അ​​ജി​​മോ​​ള്‍ പ്ര​​ദീ​​പി​​ന് ല​​ഭി​​ച്ച പു​​ര​​സ്‌​​കാ​​ര​​മെ​​ന്ന് ഫാ. ​​ഡോ. ബി​​നു കു​​ന്ന​​ത്ത് പ​​റ​​ഞ്ഞു. 214 രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള 1.34 ല​​ക്ഷം അ​​പേ​​ക്ഷ​​ക​​രി​​ല്‍നി​​ന്നാ​​ണ് അ​​ജി​​മോ​​ള്‍ പ്ര​​ദീ​​പ് അ​​വാ​​ര്‍​ഡി​​ന് അ​​ര്‍​ഹ​​യാ​​യ​​ത്. ഇ​ത് മ​​ല​​യാ​​ളി ന​​ഴ്‌​​സിം​​ഗ് സ​​മൂ​​ഹ​​ത്തി​​ന് അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ നേ​​ട്ട​​മാ​​ണെ​​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​​രി​​ത്താ​​സ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗ് പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ. ട്വി​​ങ്കി​​ള്‍ മാ​​ത്യു, യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഓ​​ഫ് സാ​​ല്‍​ഫോ​​ര്‍​ഡി​​ലെ ന​​ഴ്‌​​സിം​​ഗ് സീ​​നി​​യ​​ര്‍ ല​​ക്ച​​റ​​ര്‍ ഡോ. ​​ന​​താ​​ലി​യേ​​റ്റ്‌​​സ് ബോ​​ള്‍​ട്ട​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. പു​​ര​​സ്‌​​കാ​​ര ജേ​​താ​​വാ​​യ അ​​ജി​​മോ​​ള്‍ പ്ര​​ദീ​​പ് മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തി. അ​​ഖി​​ല്‍ സാ​​മു​​വ​​ല്‍ ന​​ന്ദി പ​​റ​​ഞ്ഞു.

Tags : District News Nattuvishesham Ajimol Pradeep caritas

Recent News

Corehub Up