x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച നെ​ടി​യ​ശാ​ല സെന്‍റ് മേരീസ് പ​ള്ളി വെ​ഞ്ച​രി​പ്പ് നാ​ളെ

വെബ് ഡെസ്ക്
Published: August 14, 2026 01:29 AM IST | Updated: August 14, 2026 01:29 AM IST

തൊ​ടു​പു​ഴ: ന​വീ​ക​രി​ച്ച, തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് നാ​ളെ​യും എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​ടി​യേ​റ്റ് 31നും ​ന​ട​ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ എ​ട്ടു​വ​രെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി തി​രു​നാൾ കൊണ്ടാടുമെന്നും വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ത്തി​ക്ക​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 10.15നു ​കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ ന​വീ​ക​രി​ച്ച പ​ള്ളി​യു​ടെ കൂ​ദാ​ശ​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്നു സ്നേ​ഹ​വി​രു​ന്ന്.

27 മു​ത​ല്‍ 29 വ​രെ പ​ള്ളി​യി​ല്‍ മ​രി​യ​ന്‍ ധ്യാ​നം. രാ​വി​ലെ ആ​റി​നും 4.30നും ​കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല. 5.30 മു​ത​ല്‍ ഒ​മ്പ​തു​വ​രെ വ​ച​ന​പ്ര​ഘോ​ഷ​ണം ആ​രാ​ധ​ന- ഫാ. ​ഡോ. ഷാ​ജി പു​ന്ന​ത്താ​ന​ത്തു​കു​ന്നേ​ല്‍. 31നു ​രാ​വി​ലെ ആ​റി​ന് കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​എ​ട്ടു​നോ​മ്പ് തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് മാ​ര്‍ ജോ​ര്‍​ജ് പു​ന്ന​ക്കോ​ട്ടി​ല്‍ കൊ​ടി​യേ​റ്റും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ രാ​വി​ലെ 5.30ന് ​ആ​രാ​ധ​ന, ആ​റി​നും 10.30നും 4.30​നും കു​ര്‍​ബാ​ന, നൊ​വേ​ന, 10ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്. 3.30നു ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്. വൈ​കു​ന്നേ​രം ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, പി​ടി​നേ​ര്‍​ച്ച എ​ന്നി​വ ന​ട​ക്കും. തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് യ​ഥാ​ക്ര​മം ഫാ. ​തോ​മ​സ് വ​ട്ട​ത്തോ​ട്ട​ത്തി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ആ​രോ​ലി​ച്ചാ​ലി​ല്‍, ഫാ. ​ജോ​സ​ഫ് താ​ന്നി​ക്ക​ല്‍, ഫാ. ​ജോ​സ് പൊ​തൂ​ര്‍, ഫാ. ​ഷാ​ജി മു​ക​ളേ​ല്‍, ഫാ. ​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഫാ. ​ജെ​യിം​സ് പു​റ്റ​നാ​ല്‍, ഫാ. ​പ്രി​ന്‍​സ് വ​ള്ളോം​പു​ര​യി​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

അ​ഞ്ചി​ന് രാ​വി​ലെ 5.30നു ​ആ​രാ​ധ​ന. ആ​റി​ന് കു​ര്‍​ബാ​ന, നൊ​വേ​ന. പ​ത്തി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്. 10.30നു ​ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന- ഫാ. ​ജോ​സ​ഫ് മു​ള​ഞ്ഞ​നാ​നി. 3.30നു ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്. 4.30നു ​പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന, നൊ​വേ​ന- ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍. തു​ട​ര്‍​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, പി​ടി​നേ​ര്‍​ച്ച.​ ആ​റി​നു രാ​വി​ലെ 5.30നു ​ആ​രാ​ധ​ന, ആ​റി​ന് കു​ര്‍​ബാ​ന, നൊ​വേ​ന. 9.30നു ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്. പ​ത്തി​ന് കു​ര്‍​ബാ​ന, നൊ​വേ​ന- ഫാ. ​ടി​യോ കൊ​ച്ചു​കാ​വും​പു​റ​ത്ത്. മൂ​ന്നി​ന് ജ​പ​മാ​ല, ലദീ​ഞ്ഞ്. നാ​ലി​ന് കു​ര്‍​ബാ​ന, നൊ​വേ​ന- ഫാ. ​സോ​ട്ട​ര്‍ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ല്‍. സ​ന്ദേ​ശം- ഫാ. ​സി​ജോ കൊ​ച്ചു​മു​ണ്ട​ന്‍​മ​ല​യി​ല്‍. 6.30മു​ത​ല്‍ എ​ട്ടു​വ​രെ ദി​വ്യ​കാ​രു​ണ്യ​ആ​രാ​ധ​ന- ഫാ. ​ജോ​ര്‍​ജ് നി​ര​വ​ത്ത്.

തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം- ഫാ. ​നി​ക്കോ​ളാ​സ് മൂ​ല​ശേ​രി​ല്‍. ഏ​ഴി​ന് രാ​വി​ലെ 5.30നു ​ആ​രാ​ധ​ന, ആ​റി​ന് ​കു​ര്‍​ബാ​ന, നൊ​വേ​ന, 9.30നു ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്. പ​ത്തി​ന് കു​ര്‍​ബാ​ന, നൊ​വേ​ന- ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​മ​റ്റം, മൂ​ന്നി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്, നൊ​വേ​ന. 4.30നു ​പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന- ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, പി​ടി​നേ​ര്‍​ച്ച.
എ​ട്ടി​ന് രാ​വി​ലെ 5.45നും ​ഏ​ഴി​നും കു​ര്‍​ബാ​ന, നൊ​വേ​ന. 8.30നു ​കു​ര്‍​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം- ഫാ. ​ജ​സ്വി​ന്‍ വാ​റ്റു​കാ​ട്ടി​ല്‍. പ​ത്തി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, കു​ര്‍​ബാ​ന- ഫാ.​വി​നി​ല്‍ കു​രി​ശു​ത​റ, സ​ന്ദേ​ശം- ഫാ. ​ഡോ. സ്റ്റാ​ന്‍​ലി പു​ല്‍​പ്ര​യി​ല്‍. 12നു ​പ്ര​സു​ദേ​ന്തി​വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, പി​ടി​നേ​ര്‍​ച്ച. എ​ട്ടാ​മി​ട​മാ​യ 15നു ​രാ​വി​ലെ ആ​റി​ന് കു​ര്‍​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന- ഫാ. ​ഡോ. ജോ​സ് കു​ള​ത്തൂ​ര്‍. തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, പി​ടി​നേ​ര്‍​ച്ച.

എ​ഡി 999-ലാ​ണ് ഇ​വി​ടെ പ​ള്ളി സ്ഥാ​പി​ത​മാ​യ​ത്. പി​ന്നീ​ട് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ദേ​വാ​ല​യം ന​വീ​ക​രി​ക്കു​ക​യും 1968-മേ​യി​ല്‍ പു​നഃ​ന​വീക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കൈ​ക്കാ​ര​ന്‍​മാ​രാ​യ മാ​ത്യു ജോ​സ​ഫ് പൂ​വ​ത്തി​ങ്ക​ല്‍, ബെ​ന്നി കാ​ഞ്ഞി​ര​ക്കൊ​മ്പി​ല്‍, പ്രി​ന്‍​സ് തൈ​ക്കു​ന്നേ​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​സ​ഫ് മൂ​ല​ശേ​രി, പൗ​ലോ​സ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Consecration

Recent News

Corehub Up