x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ലെ​ചൊ​വ്വ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം; താ​ക്കീ​ത് ന​ൽ​കി​യി​ട്ടും മെ​ല്ലെ​പ്പോ​ക്ക്

സി​ജി ഉ​ല​ഹ​ന്നാ​ൻ
Published: November 14, 2026 07:07 AM IST | Updated: November 14, 2026 07:07 AM IST

ഇഴഞ്ഞു നീങ്ങുന്ന ക​ണ്ണൂ​ർ മേ​ലെ​ചൊ​വ്വ​യി​ലെ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ പ്രവൃത്തിയുടെ ദൃശ്യങ്ങൾ.

ക​ണ്ണൂ​ർ: ക​രാ​ർ കാ​ലാ​വ​ധി തീ​രാ​ൻ മൂ​ന്നു​മാ​സം മാ​ത്രം ശേ​ഷി​ക്കെ മേ​ലെ​ചൊ​വ്വ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ ഇ​തു​വ​രെ ന​ട​ന്ന​ത് 11 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ. നി​ർ​മാ​ണം ഇ​ഴ​യു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ കേ​ര​ള റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (ആ​ർ​ബി​ഡി​സി​കെ) താ​ക്കീ​ത് രൂ​പ​ത്തി​ലു​ള്ള നാ​ല് ക​ത്തു​ക​ൾ ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്ക് ന​ൽ​കി​യി​ട്ടും പ്ര​വൃ​ത്തി​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ഇ​തി​നു​പു​റ​മെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചും പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഒ​ക്‌​ടോ​ബ​റി​ലാ​ണ് ഒ​ടു​വി​ൽ ആ​ർ​ബി​ഡി​സി​കെ ക​രാ​റു​കാ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. ഈ ​മാ​സം ആ​ദ്യം ഊ​രാ​ളു​ങ്ക​ൽ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗം പൊ​തു​രാ​മ​ത്ത് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്നി​രു​ന്നു. അ​തി​ലും മേ​ലെ​ചൊ​വ്വ മേ​ൽ​പ്പാ​ലം സം​ബ​ന്ധി​ച്ച് മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും പ്ര​വൃ​ത്തി​യി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ല. ഇ​തി​ന് മു​ന്പും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പ​ല​ത​വ​ണ യോ​ഗം വി​ളി​ക്കു​ക​യും പ​ണി വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
24 മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 21-ാം മാ​സ​ത്തി​ലും പൈ​ലിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. 2027 ഫെ​ബ്രു​വ​രി​യി​ലാ​ണ് മേ​ൽ​പ്പാ​ലം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. 24 പൈ​ലു​ക​ൾ വേ​ണ്ടി​ട​ത്ത് ഇ​തു​വ​രെ 15 എ​ണ്ണ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഇ​നി ഒ​ന്പ​ത് എ​ണ്ണം ബാ​ക്കി​യു​ണ്ട്. 20 തൂ​ണു​ക​ളി​ൽ ആ​റെ​ണ്ണ​വും തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ലു​ള്ള പി​യ​ർ ക്യാ​പ് ര​ണ്ടെ​ണ്ണ​വും ത​യാ​റാ​യി.

പൈ​ലിം​ഗ് പ്ര​വൃ​ത്തി​ക​ൾ​ക്ക് നി​ർ​ദേ​ശി​ച്ച വേ​ഗ​മി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ല​യി​രു​ത്ത​ൽ. ര​ണ്ടു​ദി​വ​സം കൊ​ണ്ട് ഒ​രു പൈ​ൽ തീ​ർ​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ളെ​ടു​ത്താ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ ഓ​ണ​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കു​റ​ച്ചു​ദി​വ​സം നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു. ഈ ​സ​മ​യം ക​രാ​റു​കാ​ർ പൈ​ലിം​ഗ് മെ​ഷീ​ൻ മ​റ്റൊ​രു നി​ർ​മാ​ണ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. വൈ​കി​യാ​ണ് മെ​ഷീ​ൻ തി​രി​ച്ചെ​ത്തി​ച്ച​ത്. മെ​ഷീ​നു​ക​ൾ എ​ത്തി​യി​ട്ടും പൈ​ലിം​ഗ് സാ​വ​ധാ​ന​മാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.1200 മീ​റ്റ​ർ ഡ്രെ​യ്നേ​ജി​ൽ ഇ​നി 750 മീ​റ്റ​ർ ബാ​ക്കി​യു​ണ്ട്. ഇ​നി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ മാ​ത്ര​മേ ഡ്രെ​യ്നേ​ജി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ക​യു​ള്ളൂ.

39.8 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഇ​നി ഏ​റ്റെ​ടു​ക്കാ​നു​ള്ള​ത്. ഇ​തി​ന്‍റെ മൂ​ല്യ​നി​ർ​ണ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ആ​ർ​ബി​ഡി​സി​കെ ത​ഹ​സി​ൽ​ദാ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളും മ​തി​ലു​ക​ളും ഉ​ൾ​പ്പെ​ടെ 26 നി​ർ​മാ​ണ​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള​ത്.

സ്ഥ​ല​ത്തി​ന്‍റെ മൂ​ല്യ​നി​ർ​ണ​യം നേ​ര​ത്തെ റ​വ​ന്യൂ വ​കു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടെ 600 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് മേ​ലെ ചൊ​വ്വ ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ 48 കോ​ടി​യാ​ണ് എ​സ്റ്റി​മേ​റ്റ്.

Tags : Melechovva Overpass Nattuvishesham DistrictNews

Recent News

Corehub Up