x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ഭൂ​മി കൈ​യേ​റി ക​ളി​സ്ഥ​ല​ം; ത​ട​ഞ്ഞ് കോ​ട​തി


Published: December 6, 2025 02:22 AM IST | Updated: December 6, 2025 02:22 AM IST

മാ​ടാ​യി​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ടാ​യി​പ്പാ​റ​യി​ലെ ക്ഷേ​ത്ര​ഭൂ​മി കൈ​യേ​റി മാ​ടാ​യി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ സ്റ്റേ​ഡി​യം നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു

പ​യ്യ​ന്നൂ​ര്‍: ക്ഷേ​ത്ര​ഭൂ​മി കൈ​യേ​റി സ്‌​കൂ​ളി​ന്‍റെ ക​ളി​സ്ഥ​ല​മാ​ക്കു​ന്ന​തി​നാ​യു​ള്ള നി​ര്‍​മാ​ണം ത​ട​ഞ്ഞ് കോ​ട​തി. മാ​ടാ​യി​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ടാ​യി​പ്പാ​റ​യി​ലെ റീ​സ​ർ​വേ ന​മ്പ​ര്‍ 30/2 എ ​യി​ല്‍​പെ​ട്ട ക്ഷേ​ത്ര​ഭൂ​മി കൈ​യേ​റി മാ​ടാ​യി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ ക​ളി​സ്ഥ​ല​മാ​ക്കു​ന്ന​തി​നാ​യു​ള്ള സ്റ്റേ​ഡി​യം നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണു കേ​ര​ള ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ ത​ട​ഞ്ഞ​ത്.

ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ ക​ള​ക്‌​ട​ര്‍, വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ര്‍, മാ​ടാ​യി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ തു​ട​ങ്ങി​യ​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി ചി​റ​ക്ക​ല്‍ കോ​വി​ല​കം ദേ​വ​സ്വം ട്ര​സ്റ്റി​യും ദേ​വ​സ്വം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യെ തു​ട​ർ​ന്നാ​ണ് സ്റ്റേ​ഡി​യം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

മാ​ടാ​യി​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്ഷേ​ത്ര​ഭൂ​മി കൈ​യേ​റി​യാ​ണ് ഇ​പ്പോ​ള്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നും ഈ ​അ​ന​ധി​കൃ​ത നി​ര്‍​മാ​ണം ത​ട​യ​ണ​മെ​ന്നു​മു​ള്ള ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഏ​താ​നും ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന സ്റ്റേ​ഡി​യം നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ല്‍ ക​രാ​ര്‍ ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്റ്റേ​ഡി​യം നി​ര്‍​മാ​ണം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണു സ്റ്റേ​ഡി​യം നി​ര്‍​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ലം ചി​റ​ക്ക​ല്‍ കോ​വി​ല​ക​ത്തി​നു കീ​ഴി​ലു​ള്ള മാ​ടാ​യി​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റേ​താ​ണെ​ന്ന ത​ര്‍​ക്ക​മു​യ​ര്‍​ന്ന​ത്.

1951 ല്‍ ​രേ​ഖാ​മൂ​ലം മ​ല​ബാ​ര്‍ ഡി​സ്ട്രി​ക്ട് ബോ​ര്‍​ഡി​നു സ്വ​ന്ത​മാ​യി ല​ഭി​ച്ച റീ​സ​ർ​വേ ന​മ്പ​ര്‍ 36/1, 2 ല്‍​പെ​ട്ട മൂ​ന്നേ​ക്ക​ര്‍ 53 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഹൈ​സ്‌​കൂ​ളി​നാ​യു​ള്ള യ​ഥാ​ര്‍​ഥ ക​ളി​സ്ഥ​ല​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ഈ ​സ്ഥ​ലം ചി​ല​ര്‍ മ​തി​ല്‍​കെ​ട്ടി കൈ​യ​ട​ക്കി​യ​താ​യി നേ​ര​ത്തെ മാ​ടാ​യി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​താ​ണ്. സ്‌​കൂ​ളി​നു സ്വ​ന്ത​മാ​യു​ള്ള സ്ഥ​ലം തി​രി​ച്ചു​പി​ടി​ക്കാ​തെ​യു​ള്ള സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​നെ​തി​രെ ആ​ക്ഷേ​പ​വു​മു​യ​ര്‍​ന്നി​രു​ന്നു.

Tags : Court stays Kalisthalam nattuvisesham locl news

Recent News

Corehub Up