x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ന്‍ റ​ദ്ദാ​ക്ക​ലി​നെ​തി​രേ സി​പി​ഐ പ്ര​തി​ഷേ​ധം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 13, 2026 11:19 PM IST | Updated: August 13, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ബ​ദ​ലാ​വ് സ​രൂ​രി ഹെ ​എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി സി​പി​ഐ ദേ​ശീ​യ ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഡ​ല്‍​ഹി ച​ലോ റാ​ലി​ക്കാ​യി ചാ​ര്‍​ട്ട് ചെ​യ്ത ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ജി​ല്ല​യി​ലെ​മ്പാ​ടും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സ​ലിം​കു​മാ​ര്‍ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ന​ട​ത്താ​നി​രി​ക്കു​ന്ന ഡ​ല്‍​ഹി മാ​ര്‍​ച്ചി​നാ​യി കേ​ര​ളം ഉ​ള്‍​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക​മാ​യി ചാ​ര്‍​ട്ട് ചെ​യ്ത ട്രെ​യി​നു​ക​ളാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി​യ​ത്. ഫാ​സി​സ്റ്റു​ക​ള്‍​ക്ക് എ​ക്കാ​ല​ത്തും ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഭ​യ​മാ​ണ്. സ​മ​രം ചെ​യ്യാ​നു​ള്ള ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews CPI

Recent News

Corehub Up