x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം ജില്ലാ ക​മ്മി​റ്റി അ​ടി​മാ​ലി​യി​ല്‍

വെബ് ഡെസ്ക്
Published: October 3, 2026 11:22 PM IST | Updated: October 3, 2026 11:22 PM IST

തൊ​ടു​പു​ഴ: സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ല്‍ അ​ടി​മാ​ലി​യി​ല്‍ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മ​ര​ങ്ങാ​ട്ട് റ​സി​ഡ​ന്‍​സി​യി​ല്‍ ആ​റി​ന് രാ​വി​ലെ പ​ത്തി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​രം​ഭി​ക്കും. ഏ​ഴി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് അ​മ്പ​ല​പ്പ​ടി​യി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന​റാ​ലി​യി​ല്‍ 25,000 പേ​ര്‍ പ​ങ്കെ​ടു​ക്കും.

മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, പു​ത്ത​ല​ത്ത് ദി​നേ​ശ​ന്‍, കെ.​എ​സ്. സ​ലീ​ഖ, സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ എം. ​സ്വ​രാ​ജ്, കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എം.​ബി. രാ​ജേ​ഷ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം.​എം. മ​ണി, കെ.​പി. മേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി​യു​ടെ യോ​ഗ​തീ​രു​മാ​ന​പ്ര​കാ​രം ആ​ന​ത്താ​ര​ക​ളി​ലെ ത​ട​സ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്ന ജി​ല്ലാ​ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വും രാ​ത്രി യാ​ത്രാ​വി​ല​ക്കും ജ​ന​ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് ക​ള​ക്ട​ര്‍ വി​ശ​ദീ​ക​ര​ണ​മ​ല്ല ന​ല്‍​കേ​ണ്ട​ത്. മ​റി​ച്ച് ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന കാ​ര്യം സ​മ്മേ​ള​നം ച​ര്‍​ച്ച​ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, വി.​വി.​മ​ത്താ​യി, ടി.​ആ​ര്‍. സോ​മ​ന്‍, ലി​നു ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews CPM District

Recent News

Corehub Up