x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വ​പ്പു​ര​യ്ക്ക​ൽ പാ​ലം നി​ർ​മാ​ണം: സാ​മൂ​ഹി​ക​പ്ര​ത്യാ​ഘാ​ത പ​ഠ​നം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 30, 2026 11:20 PM IST | Updated: October 30, 2026 11:20 PM IST

കാ​മ്പി​ശേ​രി​മു​ക്ക്-​താ​മ​ര​ക്കു​ളം റോ​ഡി​ലെ ദൈ​വ​പ്പു​ര​യ്ക്ക​ൽ പാ​ലം.

ചാ​രും​മൂ​ട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കാ​മ്പി​ശേ​രി​മു​ക്ക്-താ​മ​ര​ക്കു​ളം റോ​ഡി​ലെ ദൈ​വ​പ്പു​ര​യ്ക്ക​ൽ പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക​പ്ര​ത്യാ​ഘാ​ത പ​ഠ​നം തു​ട​ങ്ങി. പ​ഠ​ന​ത്തി​നു​ശേ​ഷം പാ​ലം വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു വേ​ണ്ടി​വ​രു​ന്ന ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ക്കും. നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 25 സെ​ന്‍റോളം ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത്.​

ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സി​ലെ പ്ര​ഫ. സി.​പി. ബി​ജു കോ​-ഓർഡി​നേ​റ്റ​റും പ്ര​ഫ.​കെ.​ഒ. വ​ർ​ഗീ​സ് റി​സ​ർ​ച്ച് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റും മ​രി​യ ടെ​ൻ​സി റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റു​മാ​യ സം​ഘ​മാ​ണ് സാ​മൂ​ഹി​ക​പ്ര​ത്യാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​ത്. പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് പാ​ലം​വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ​മാ​രാ​യ വി.​പി. വി​പി​ൻ​കു​മാ​ർ, ആ​ർ. അ​ഖി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം പ​ഠ​ന​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പൊ​ളി​ച്ചു​പ​ണി​യേ​ണ്ട പാ​ലം സ​ന്ദ​ർ​ശി​ച്ചു.

നി​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ക്കാ​ൻ ക​ല്ലി​ട്ടു​തി​രി​ച്ച ഭൂ​മി​യു​ടെ ഉ​ട​മ​ക​ളെ നേ​രി​ൽ​കണ്ട് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കി​ഫ്ബി​യി​ൽ റോ​ഡു​പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നൊ​പ്പം പാ​ലം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന്‌ 2021-ലെ ​ബ​ജ​റ്റി​ലാ​ണ് 3.33 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. 2025-ൽ 4.15 ​കോ​ടി രൂ​പ​യാ​ക്കി അ​ട​ങ്ക​ൽ പു​തു​ക്കി ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നു.

ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​ന്ന​ര​മീ​റ്റ​ർ ന​ട​പ്പാ​ത​ ഉ​ൾ​പ്പെ​ടെ 11 മീ​റ്റ​ർ വീ​തി​യി​ൽ 15 മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. എ​ന്നാ​ൽ, ബ​ജ​റ്റി​ൽ പ​ണം അ​നു​വ​ദി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പാ​ലം പു​ന​ർ​നി​ർ​മാ​ണം വൈ​കു​ക​യാ​യി​രു​ന്നു.

പാ​ല​ത്തി​ന്‌ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ആ​വ​ശ്യ​മാ​യ സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്ത​ലും മ​ണ്ണു​പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.​ ടി.​എ. ക​നാ​ലി​നു കു​റു​കേ​യു​ള്ള പാ​ല​ത്തി​ന് 60 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ട്. കാ​ല​പ്പ​ഴ​ക്കം​മൂ​ലം പാ​ലം ത​ക​ർ​ച്ച​ാ ഭീ​ഷ​ണി​യി​ലാ​ണ്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും സം​ര​ക്ഷ​ണ​ഭി​ത്തി നാ​ലു​വ​ർ​ഷം മു​മ്പാ​ണ് പു​ന​ർ​നി​ർ​മി​ച്ച​ത്.

കി​ഫ്ബി​യി​ൽ റോ​ഡ് വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ച്ച​തോ​ടെ റോ​ഡി​ന് ആ​നു​പാ​തി​ക​മാ​യി വീ​തി​യി​ല്ലാ​ത്ത പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കു​ന്ന നി​ല​യി​ലാ​ണ്.

ഒ​രേ സ​മ​യം ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്ര​മാ​ണ് പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന​ത്. റോ​ഡി​ലെ കൊ​ടും​വ​ള​വി​ലു​ള്ള പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ സം​ഭ​വി​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up