ദീപക്
കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത് കിണറ്റിൽ
നെയ്യാറ്റിന്‍കര: ബാലരാമപുരത്തിനു സമീപം ഒഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ അഞ്ചു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നു പൊലിസ് അറിയിച്ചു.
ബാലരാമപുരം കോട്ടുകാല്‍ക്കോണം സിഎസ്ഐ ചർച്ചിനു സമീപം വാറുവിള വീട്ടില്‍ ദിലീപിന്റെയും ശ്രുതിയുടെയും മകന് ദീപകിനെയാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കാണാനില്ലെന്നു ദീപക്കിന്റെ രക്ഷിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലരാമപുരം പൊലിസ് നടത്തിയ അന്വേഷണത്തിനിടയില്‍ വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറും പരിശോധിച്ചു.
കിണറില്‍ കുഞ്ഞിന്റെ സാന്നിധ്യം കണ്ട പൊലിസ് വിവരം അറിയിച്ചതനുസരിച്ചെത്തിയ നെയ്യാറ്റിൻകര ഫയർ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് ടീമാണ് മൃതശരീരം പുറത്തെടുത്തത്. 80 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറില്‍നിന്നും പുറത്തെത്തിച്ച ദീപക്കിന്റെ മൃതശരീരം പോ സ്റ്റുമോര്ട്ടത്തിനു ശേഷം ഇന്നലെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ദിലീപിന്റെ വീടിനു സമീപത്താണെങ്കിലും മൃതദേഹം കണ്ടെത്തിയ പുരയിടത്തിലുള്ള വീട്ടില്‍ ആള്‍പ്പാര്‍പ്പില്ല.
കുട്ടി എങ്ങനെയാണ് ഈ പുരയിടത്തിലെത്തിയതെന്നതും കിണറില്‍ വീണതെന്നതുമൊക്കെ പൊലിസ് വിശദമായി അന്വേഷിച്ചു. തുടര്‍ന്നു ദീപക് പട്ടിക്കുട്ടികളുമായി കളിക്കുന്നതിനിടെ ഈ കിണറിനു സമീപത്തെത്തിയെന്നും കൈവരിയില്‍ കയറവെ കാലുവഴുതി കിണറില്‍ വീണതാകാമെന്നുമാണ് പോലീസിന്റെ വാദം.
ഹൈപ്പര്‍ ആക്ടീവായ കുട്ടിയാണ് ദീപക്കെന്നാണ് നാട്ടുകാരുടെയും വാര്‍ഡ് മെന്പറുടെയും അഭിപ്രായം. മതിലിലും മരത്തിലുമൊക്കെ വലിഞ്ഞു കയറുന്ന പ്രകൃതമാണു കുട്ടിയു ടേതെന്നും നാടുകാർ വ്യക്തമാക്കി.