x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത തെ​രു​വു​ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം

വെബ് ഡെസ്ക്
Published: November 3, 2026 10:59 PM IST | Updated: November 3, 2026 11:02 PM IST

യോ​ഗ​ത്തി​ല്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് പ്ര​സം​ഗി​ക്കു​ന്നു.

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ള്‍ ശു​ചീ​ക​രി​ക്കാ​നും ഗ​താ​ഗ​ത​ത്തി​നും ജ​ന​ങ്ങ​ള്‍​ക്കും ത​ട​സ​മാ​കു​ന്ന തെ​രു​വു​ക​ച്ച​വ​ടം നി​യ​ന്ത്രി​ക്കാ​നും ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് വി​ളി​ച്ചുചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ൺ സാ​ബി​റ ജ​ലീ​ല്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ൺ കെ. ​ദീ​പ​ക്, ത​ഹ​സി​ല്‍​ദാ​ര്‍ ബോ​ബി റോ​സ്, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​ന്‍​സ​ല്‍ ഐ​സ​ക്, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ ജി​ന്‍​സ് സി​റി​യ​ക്, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ.​ സ​ലിം​കു​ട്ടി, ട്രാ​ക് ഭാ​ര​വാ​ഹി ക​ള്‍,വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, പി​ഡ​ബ്ല്യു​ഡി, ബി​എ​സ്എ​ന്‍​എ​ല്‍, മ​റ്റു ടെ​ലി​ഫോ​ണ്‍ ക​മ്പ​നി​ക​ള്‍ എ​ന്നി​വ​യു​ടെ കേ​ബി​ളു​ക​ള്‍ ഓ​ട​ക​ളി​ല്‍ ത​ട​സ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​താ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ന​ഗ​ര​സ​ഭ, പി​ഡ​ബ്ല്യു​ഡി, പൊലി​സ്, ബി​എ​സ്എ​ന്‍​എ​ല്‍, സ്വ​കാ​ര്യ ടെ​ലി​ഫോ​ണ്‍ ക​മ്പ​നി​ക​ള്‍ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ ഓ​ട​ക​ള്‍ ശു​ചീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ചി​ട്ടു​ള്ള വെ​ന്‍​ഡിം​ഗ് സോ​ണു​ക​ളി​ല്‍ തെ​രു​വു​ക​ച്ച​വ​ടം നി​രോ​ധി​ച്ചു​ള്ള ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രി​ല്‍നി​ന്ന് പി​ഴ ഈ​ടാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. വെ​ന്‍​ഡിം​ഗ് കാ​ര്‍​ഡ് ല​ഭി​ക്കാ​ത്ത തെ​രു​വു​ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ, പി​ഡ​ബ്ല്യു​ഡി, പൊ​ലിസ് വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

വ്യാ​പാ​രി​ക​ളു​ടെ ന​ഗ​ര​സ​ഭാ ഓ​ഫിസ് മാ​ര്‍​ച്ച് നാ​ളെ

തൊ​ടു​പു​ഴ: അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ന​ഗ​ര​സ​ഭാ ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ പ്ര​ത്യേ​ക മേ​ഖ​ല തി​രി​ച്ച് കു​ടി​യി​രു​ത്തു​ക, മ​റ്റു​ ക​ച്ച​വ​ട​ക്കാ​ര്‍​ക്കു​ള്ള ലൈ​സ​ന്‍​സു​ക​ളും ര​ജി​സ്‌​ട്രേ​ഷ​നും ഇ​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധ​മാ​ക്കു​ക, ശു​ചി​ത്വ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക, റോ​ഡ്, ന​ട​പ്പാ​ത കൈ​യേ​റി​യു​ള്ള ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കു​ക, തെ​രു​വ് ക​ച്ച​വ​ട​ങ്ങ​ളു​ടെ ബി​നാ​മി ഇ​ട​പാ​ടു​ക​ള്‍ നി​യ​ന്ത്രി​ക്കു​ക, ടൗ​ണ്‍ വെ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ല്‍ വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭാ ഓ​ഫിസി​നു മു​ന്നി​ലേ​ക്ക് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​മാ​ര്‍​ച്ചും ധ​ര്‍​ണ​യും വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ര്‍​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ തൊ​ടു​പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ.​ സ​ലിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ കോ​ട്ട​യ്ക്ക​കം, ജി​ല്ലാ ട്ര​ഷ​റ​ര്‍ ആ​ര്‍.​ ര​മേ​ശ്, സാ​ലി ​എ​സ്.​ മു​ഹ​മ്മ​ദ്, ജി​മ്മി കു​ര്യ​ന്‍, മാ​ര്‍​ട്ടി​ന്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

ചെ​റു​കി​ട വ്യാ​പാ​രമേ​ഖ​ല​യി​ലെ സം​രം​ഭ​ക​രെയും ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെയും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രേ സം​സ്ഥാ​ന​ത​ല​ത്തി​ലും സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ര്‍ ആ​ര്‍.​ ര​മേ​ശ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ കോ​ട്ട​യ്ക്ക​കം, സാ​ലി ​എ​സ്.​ മു​ഹ​മ്മ​ദ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ.​ സ​ലിം​കു​ട്ടി, ജി​മ്മി കു​ര്യ​ന്‍, മാ​ര്‍​ട്ടി​ന്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags :

Recent News

Corehub Up