ഇരിട്ടി: മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്ന ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളും നിയമ നടപടികളുമായി വള്ളിത്തോട് കുടുംബാരോഗ്യകേന്ദ്രം. ഹെൽത്ത് ടീമിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തുകയും കൊതുകുകൾ വളരാൻ സാധ്യതയുള്ള റബർ തോട്ടങ്ങളിൽ ചിരട്ട എടുത്തു മാറ്റാത്തവർക്കും മാലിന്യം കൂട്ടിയിടുന്നവർക്കും നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
മുൻ വർഷങ്ങളിൽ പഞ്ചായത്തിൽ വ്യാപകമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ജിതിൻ ജോർജ്, സന്ദീപ് സുധാകരൻ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Local News Dengue fever Test conducted