x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വോ​യി​സ്റ്റ് വി​രു​ദ്ധ സേ​ന​യു​ൾ​പ്പ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യെ ക​ണ്ടെ​ത്തി​യി​ല്ല

വെബ് ഡെസ്ക്
Published: July 12, 2026 03:33 AM IST | Updated: July 12, 2026 03:34 AM IST

സം​ഘം ഉ​ൾ​വ​ന​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ൽ.

ഇ​രി​ട്ടി: വാ​ള​ത്തോ​ട് വ​ന​മേ​ഖ​ല​യി​ൽ കാ​ണാ​താ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി വി​ജ​യ് ദേ​ഹ​ന്ത​യെ മൂ​ന്നാം ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും ക​ണ്ടെ​ത്തി​യി​ല്ല. ഇ​ന്ന​ലെ മാ​വോ​യി​സ്റ്റ് വി​രു​ദ്ധ സേ​ന​യാ​യ എ​എ​ൻ​എ​ഫ് ക​മാ​ൻ​ഡോ​ക​ൾ, വ​നം ദ്രു​ത​പ്ര​തി​ക​ര​ണ (ആ​ർ​ആ​ർ​ടി) സേ​ന, പോ​ലീ​സ്, വ​ന​പാ​ല​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 21 അം​ഗ സം​ഘം അ​ഞ്ചു മ​ണി​ക്കൂ​റി​ലെ​റെ വ​ന​ത്തി​നു​ള്ളി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. വ​ന​ത്തി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ എ​എ​ൻ​എ​ഫ് ക​മാ​ൻ​ഡോ​ക​ളെ​യും ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

മൂ​ന്നു ടീ​മു​ക​ളാ​യി തി​രി​ഞ്ഞ സം​ഘം നി​ബി​ഡ വ​ന​മേ​ഖ​ല​യി​ലെ ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഡ്രോ​ൺ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ച്ചു​ള്ള സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം, അ​പ​ക​ട​ക​ര​മാ​യ കൊ​ല്ലി​ക​ൾ, വി​ഷ​പ്പാ​മ്പു​ക​ൾ, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ എ​ന്നി​വ തെ​ര​ച്ചി​ലി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ക​രി​ക്കോ​ട്ട​ക്ക​രി എ​സ്എ​ച്ച്ഒ ആ​ർ.​എ​ൻ. പ്ര​ശാ​ന്ത്, എ​സ്ഐ. സു​നി​ൽ​കു​മാ​ർ വ​ള​യ​ങ്ങാ​ട​ൻ, വ​നം ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എം. ​ഷൈ​നി​കു​മാ​ർ, ഇ​രി​ട്ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ ഇ​രി​ട്ടി ഡി​വൈ​എ​സ്പി പി. ​രാ​ജേ​ഷും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

തെ​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. വാ​ള​ത്തോ​ട് മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ക്കൂ​ട്ട​വും തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. വാ​ള​ത്തോ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ആ​റം​ഗ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags : anti-Maoist force Nattuvishesham District News

Recent News

Corehub Up