x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീ​ന്‍ കെ​യ​ര്‍​ മി​ഷ​ന്‍ പ്ര​തി​ഭാ പു​ര​സ്‌​കാ​രം ദേ​വ​സ്യ ദേ​വ​ഗി​രി​ക്ക്

വെബ് ഡെസ്ക്
Published: October 30, 2026 12:23 AM IST | Updated: October 30, 2026 12:23 AM IST

ദേ​വ​സ്യ ദേ​വ​ഗി​രി​

കോ​ഴി​ക്കോ​ട്: പ​രി​സ്ഥി​തി- കാ​ര്‍​ഷി​ക-​സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഗ്രീ​ന്‍ കെ​യ​ര്‍ മി​ഷ​ന്‍റെ അ​ഞ്ചാ​മ​ത് 'ഗ്രീ​ന്‍ കെ​യ​ര്‍ മി​ഷ​ന്‍ പ്ര​തി​ഭാ പു​ര​സ്‌​കാ​രം 2026' പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ദേ​വ​സ്യ ദേ​വ​ഗി​രി​ക്ക്. മ​ല​ബാ​ര്‍ കാ​ര്‍​ണി​വ​ല്‍ 2026ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​ര​സ്‌​കാ​രം ന​ല്‍​കു​ന്ന​ത്. നി​സ്വാ​ര്‍​ത്ഥ സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ര്‍​ക്കും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​യി ന​ല്‍​കി​വ​രു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.

ത​ന്‍റെ വീ​ടി​ന്‍റെ ഒ​രു നി​ല മു​ഴു​വ​ന്‍ ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളും കൊ​ണ്ട് സ​മൃ​ദ്ധ​മാ​ക്കി മാ​റ്റി​യ ദേ​വ​സ്യ ദേ​വ​ഗി​രി, ഈ ​ഗാ​ല​റി കു​ട്ടി​ക​ള്‍​ക്കും ക​ലാ​സ്‌​നേ​ഹി​ക​ള്‍​ക്കു​മാ​യി സൗ​ജ​ന്യ​മാ​യാ​ണ് തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​മാ​ധ​വ​ന്‍ കോ​മ​ത്ത്, ബി​ല്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സ്റ്റേ​റ്റ് ചെ​യ​ര്‍​മാ​ന്‍ കെ. ​സ​തീ​ഷ് കു​മാ​ര്‍, ജി​എം​ഐ പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ കൊ​ള​ക്കാ​ട​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ നി​ശ്ച​യി​ച്ച​ത്.
നാ​ളെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ മ​ല​ബാ​ര്‍ കാ​ര്‍​ണി​വ​ല്‍ വേ​ദി​യി​ല്‍ വ​ച്ച് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പു​ര​സ്കാ​ര​ദാ​നം നി​ര്‍​വ​ഹി​ക്കും.

Tags :

Recent News

Corehub Up