പൊന്നമ്മ
കുണ്ടറ: രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു. കൊറ്റങ്കര രജനി ഭവനത്തിൽ പൊന്നമ്മ (61) യാണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെ മാമൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം.
ശാസ്താംകോട്ടയിൽ നിന്ന് രോഗിയുമായി കൊല്ലം വഴി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച പൊന്നമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭർത്താവ്: രവീന്ദ്രൻ പിള്ള. മക്കൾ: രതീഷ് കുമാർ, രജനി. മരുമക്കൾ: പാർവതി, പരേതനായ ദിലീപ്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Died after being hit by an ambulance