സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ഫസ്റ്റ് റണ്ണറപ്പായ പോപ്പ് പോൾ മേഴ്സി ഹോം ടീമിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു. വിദ്യാഭ്യാ
തൃശൂർ: മലപ്പുറത്തു നടത്തിയ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ 51 പോയിന്റ് നേടി ഫസ്റ്റ് റണ്ണറപ്പായ പോപ്പ് പോൾ മേഴ്സി ഹോം ടീമിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കലോത്സവത്തിൽ വിജയികളായ വിദ്യാർഥികളെ കളക്ടർ അനുമോദിച്ചു.
മീറ്റ് ദ കളക്ടർ പരിപാടിയിൽ മേഴ്സി ഹോം വിദ്യാർഥികളുടെ കലാവിരുന്ന് ആസ്വദിച്ചത് കളക്ടർ അനുസ്മരിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, എഇഒ ബിജു, പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.