കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ജില്ലാ കളക്ടർ അരുൺ കെ. വിജയൻ നിർവഹിക്കുന്നു.
കണ്ണൂർ: കണ്ണൂരില്‍ 18 മുതല്‍ 22 വരെ നടക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോപ്രകാശനം ചെയ്തു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് ബാബു എളയാവൂരിന് നൽകി കളക്ടര്‍ അരുണ്‍ കെ. വിജയന് പ്രകാശനം നിര്‍വഹിച്ചു.
കണ്ണൂര്‍ നഗരത്തിലെ15 വേദികളിലായി15 ഉപജില്ലകളിലെ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. പൊടിക്കുണ്ട് സ്വദേശി വി.പി. ജ്യോതിഷ്കുമാര്‍ ആണ് ലോഗോ രൂപകല്പന ചെയ്തത്.
മീഡിയ ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ വി.വി. രതീഷ്, കണ്‍വീനര്‍മാരായ യു.കെ. ബാലചന്ദ്രന്, കെ.പി. മനോജ്കുമാര്‍, കെ. ഇസ്മയില്‍, ഷൈനേഷ്ചന്ദ്ര, ദേവേശന്‍ ചാത്തോത്ത്, ടി.കെ. രാജേഷ്, സുബൈര്‍ എന്നിവർ പങ്കെടുത്തു.
Tags : logo released nattuvisesham local news