x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ത​രെ ത​ട​യ​രു​ത്: സ്പെ​ഷ​ൽ ക​മ്മി​ഷ​ണ​ർ

വെബ് ഡെസ്ക്
Published: October 30, 2026 10:43 PM IST | Updated: October 30, 2026 10:43 PM IST

എ​രു​മേ​ലി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ഒ​രു​ക്ക​ങ്ങ​ൾ സ്പെ​ഷ​ൽ ക​മ്മിഷ​ണ​ർ കെ.​വി. ജ​യ​കു​മാ​ർ വി​ല​യി​രു​ത്തു​ന്നു.

എ​രു​മേ​ലി: തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മിഷ​ണ​ർ സ്പെ​ഷ​ൽ ജ​ഡ്ജ് കെ.​വി. ജ​യ​കു​മാ​ർ എ​രു​മേ​ലി​യി​ലെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. അ​യ്യ​പ്പഭ​ക്ത​രെ ത​ട​ഞ്ഞുനി​ർ​ത്തു​ന്ന ഒ​ന്നും ഇ​ത്ത​വ​ണ ഉ​ണ്ടാ​ക​രു​തെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

ഇ​തി​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളും അ​റ്റ​കു​റ്റപ്പ​ണി​ക​ളും ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. 14 കോ​ടി കി​ഫ്‌​ബി ഫ​ണ്ടി​ൽ ന​ൽ​കി നി​ർ​മി​ച്ച വ​ലി​യ​മ്പ​ല​ത്തി​ലെ ഓ​ഡി​റ്റോ​റി​യം ഉ​ൾ​പ്പ​ടെ വി​ശ്ര​മകേ​ന്ദ്രം തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം.

വെ​ർ​ച്വൽ ക്യു ​സ്പോ​ട്ട് ബു​ക്കിം​ഗി​ന് എ​രു​മേ​ലി​യി​ൽ കൂ​ടു​ത​ൽ സ്ലോ​ട്ടു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags :

Recent News

Corehub Up