നെന്മേനി: നെന്മേനി വില്ലേജിലെ പുറയന്‍ മലയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരിങ്കല്‍ ക്വാറി തുടങ്ങാന്‍ അനുവദിക്കരുതെന്ന് പ്രദേശവാസികള്‍. ക്വാറി തുടങ്ങാന്‍ ഉദേശിക്കുന്ന സ്ഥലത്തിന് സമീപം മലഅടിവാരത്ത് നെന്മേനിയിലും നല്ലൂര് വീണ്പറമ്പ് മേഖലയിലും ജനങ്ങള്‍ താമസിക്കുന്നതാണ്.
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ കൂടിയുള്ള സഞ്ചാര പാദയല്ലാതെ മറ്റ് ഗതാഗത സൗകര്യങ്ങള്‍ ഈ സ്ഥലത്തേക്ക് ഇല്ല.
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തി ഉപജീവനം നടത്തുന്ന പ്രദേശവാസികള്‍, നെന്മേനി സ്കൂള്‍, മദ്രസകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികള്‍, മറ്റു യാത്രക്കാര്‍, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്തു ജീവിക്കുന്നവര്‍, ടാപ്പിംഗ് തൊഴിലാളികള്‍ എന്നിവര്‍ക്ക് ക്വാറിയിലെ പാറ പൊട്ടിക്കലും മറ്റ് പ്രവര്‍ത്തനങ്ങളും അപകടഭീഷണിയാണ്.
സമീപവാസികളുടെ കുടിവെള്ള സ്രോതസിനെ ബാധിക്കുന്നതിനൊപ്പം മഴക്കാലത്തെ മലയിടിച്ചിലിനും ക്വാറി കാരണമാകും. അതിനാല്‍ ക്വാറിക്ക് അനുമതി നല്‍കരുതെന്നാണ് ആവശ്യം.
ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജോസഫ് ഡോമിനിക് (വില്‍സണ്‍) കണ്‍വീനറും സജി പുറത്തയില്‍ ചെയര്‍മാനും ബാബു ജോയിന്റ് കണ്‍വീനറും വി.പി. കുമാരൻ വൈസ് ചെയര്‍മാനും ടി.ഷൗക്കത്ത് ട്രഷററുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
Tags :