x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോലിക്കിടെ മദ്യപാനം ;ജോലിക്കിടെ മദ്യപാനം ;എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: October 30, 2026 01:14 AM IST | Updated: October 30, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

ക​ള്ളി​ക്കാ​ട്: ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ള്ളി​ക്കാ​ട് എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​സ്. ഷി​ൻ​രാ​ജി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വിട്ടത്. ഒ​ക്ടോ​ബ​ർ 28നു ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന വി​വ​രം തി​രു​വ​ന​ന്ത​പു​രം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കു ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും അ​ന്നേ ദി​വ​സം ഉ​ച്ച​യ്ക്ക് 2.30ഓ​ടെ ക​ള്ളി​ക്കാ​ട് എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ചെ​ക്ക്പോ​സ്റ്റി​ലെ ഡ്യൂ​ട്ടി പോ​യി​ന്‍റി​ലും ക​ണ്ടെ​യ്ന​ർ മൊ​ഡ്യൂ​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നു ജ​ന​റ​ൽ ഡ​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ രാ​വി​ലെ ഒ​ന്പ​തി​നു പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​എ​സ്. ഷി​ൻ​രാ​ജ് ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പിന്നീട് ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നാ​യി വാ​ട​ക​യ്ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യൂ​ണി​ഫോ​മി​ൽ ഷി​ൻ​രാ​ജി​നെ ക​ണ്ടെ​ത്തു കയും ചെയ്തു.

ഡ്യൂ​ട്ടി സ​മ​യ​ത്ത് വി​ശ്ര​മ​മു​റി​യി​ൽ ക​ഴി​യു​ന്ന​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ അ​വ്യ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​തെ​ന്നും പെ​രു​മാ​റ്റ​ത്തി​ൽ മ​ദ്യ​പി​ച്ച​താ​യി സം​ശ​യം തോ​ന്നി​യെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലെത്തിച്ചു നടത്തിയ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹം മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ഡോ​ക്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.കേ​ര​ള സി​വി​ൽ സ​ർ​വീ​സ​സ് (ക്ലാ​സി​ഫി​ക്കേ​ഷ​ൻ, ക​ൺ​ട്രോ​ൾ ആ​ൻ​ഡ് അ​പ്പീ​ൽ) ച​ട്ട​ങ്ങ​ൾ, 1960-ലെ ​ച​ട്ടം 10(1)(a) പ്ര​കാ​ര​മാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 29നു പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ തി​രു​വ​ന​ന്ത​പു​രം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം. ​സൂ​ര​ജാ​ണ് ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up