x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര​ള്‍​ച്ച പ്ര​തി​രോ​ധം പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും

വെബ് ഡെസ്ക്
Published: October 30, 2026 01:11 AM IST | Updated: October 30, 2026 01:11 AM IST

ജ​ല​സേ​ച​ന മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫു​മാ​യി പു​ല്‍​പ്പ​ള്ളി മേ​ഖ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തു​ന്നു.

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി, പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ര​ള്‍​ച്ച ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല വി​ഭ​വ മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​ര്‍​ന്നു.
ക​ട​മാ​ന്‍​തോ​ട്, തൊ​ണ്ടാ​ര്‍ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളു​ടെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച തു​ക ഉ​യ​ര്‍​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു. നി​ല​വി​ല്‍ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി 2.34 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ 5.6 കോ​ടി രൂ​പ​യാ​ണ് ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ചെ​ല​വു​വ​രി​ക.

അ​ധി​കം​വ​രു​ന്ന തു​ക സം​ബ​ന്ധി​ച്ച്, പ്ര​പ്പോ​സ​ല്‍ പ​രി​ഷ്‌​ക​രി​ച്ച് ധ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യി മ​ന്ത്രി ഇ​ട​പെ​ട​ല്‍ ന​ട​ത്തും. വ​ര​ള്‍​ച്ച പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മാ​യി പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ല​വി​ലു​ള്ള ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ മോ​ട്ടോ​റു​ക​ളും പ​മ്പ് സെ​റ്റു​ക​ളും മാ​റ്റി സ്ഥാ​പി​ക്കും. ഇ​തി​നു​പു​റ​മേ ക​ബ​നി ന​ദി​യി​ല്‍ ത​ട​യ​ണ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​രും. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ ജ​ല​സേ​ച​ന​ത്തി​നാ​യി ആ​ല​ത്തൂ​ര്‍, ശി​ശു​മ​ല ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും അ​ടു​ത്ത മാ​സം ജി​ല്ല​യി​ലെ​ത്തു​മ്പോ​ള്‍ മു​ള്ള​ന്‍​കൊ​ല്ലി പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ല്‍, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up