x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗം; പൊ​ലി​സി​നു പ​രാ​തി

വെബ് ഡെസ്ക്
Published: October 30, 2026 10:39 PM IST | Updated: October 30, 2026 10:39 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ ഏ​ഴാം വാ​ര്‍​ഡി​ല്‍ വ്യാ​പാ​ര​ഭ​വ​നു സ​മീ​പ​ത്താ​യി നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി​മ​രു​ന്ന് വ്യാ​പ​നം വ​ര്‍​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ല്‍. ക​ഴി​ഞ്ഞ​ദി​വ​സം ക​ഞ്ചാ​വ് പൊ​തി​ക​ളി​ലാ​ക്കി വി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ വ്യാ​പാ​ര​ഭ​വ​നു സ​മീ​പ​ത്തു​നി​ന്നു ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യെ​ങ്കി​ലും പൊ​ലി​സ് വ​രു​ന്ന​തി​നു മു​മ്പ് ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി​ത​ന്നെ തൊ​ടു​പു​ഴ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ച്ചെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ല​ഹ​രി​വ്യാ​പ​നം സം​ബ​ന്ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ള്‍ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ല്‍​കി.തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ആം​ഗ്യ​ഭാ​ഷ​യി​ല്‍ ആ​ക്ഷേ​പി​ക്കു​ക​യും സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ടി​ന്‍റെ വാ​തി​ലി​ല്‍ മു​ട്ടി പൈ​സ ത​ന്നാ​ല്‍ ഭ​ക്ഷ​ണം ത​രു​മോ എ​ന്നു ചോ​ദി​ക്കു​ക​യും ചെ​യ്ത ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

വീ​ടു​ക​ളി​ല്‍ ഇ​വ​രെ കു​ത്തി​നി​റ​ച്ചാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കു വ​രെ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ല്‍ ഇ​ക്കാ​ര്യം കെ​ട്ടി​ട ഉ​ട​മ​യെ നി​ര​വ​ധി പ്രാ​വ​ശ്യം നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ചെ​ങ്കി​ലും മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ട്ടി​ല്ല.നി​യ​മ​വി​രു​ദ്ധ​മാ​യി വീ​ടു​ക​ളി​ല്‍ ആ​ളു​ക​ളെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്കാ​നും ല​ഹ​രി വി​ല്‍​പ​ന​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ രേ​ഖ​ക​ളും ഇ​വ​ര്‍ ജോ​ലി​ചെ​യ്യു​ന്ന ക​രാ​റു​കാ​രു​ടെ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്കും പൊ​ലി​സി​നും നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Tags :

Recent News

Corehub Up