കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സിനിമയുടെ പോസ്റ്റര്‍ കീറി പ്രതിഷേധിക്കുന്നു.-ദീപിക.
കോട്ടയം: ദി കേരള സ്റ്റോറി-2 ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരേ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കോട്ടയം അനശ്വര തിയറ്ററിലാണ് സംഭവം. ഇന്നലെ രാവിലെ 11നാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വിവാദചിത്രം കാണാന്‍ എത്തിയ ആളുകളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. 25 പേരാണ് തിയറ്ററില്‍ സിനിമ കാണാന്‍ എത്തിയിരുന്നത്. ഷോയുടെ ഇടവേള സമയത്താണ് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ചുമായി എത്തിയത്.
കേരളത്തിന്റെ മതേതരത്വത്തെ മുറിപ്പെടുത്തുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനിടയില്‍ കാണികളില്‍ ചിലര്‍ തിയറ്ററില്‍ തുടരാന്‍ ശ്രമിച്ചു. ഇവരുടെ ടിക്കറ്റ് തുക ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നല്കാന് തയാറാണെന്നറിയിച്ചു. സിനിമ കാണാന്‍ തിയറ്ററില്‍ എത്തിയ ആളുകളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംസാരിച്ചതിനു പിന്നാലെയാണ് പ്രദര്‍ശനം നിര്‍ത്തിവച്ചത്. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Tags : Kerala Story-2 nattuvishesham local news