x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​രാറ്റു​പേ​ട്ട ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തുടക്കം

വെബ് ഡെസ്ക്
Published: November 3, 2026 11:00 PM IST | Updated: November 3, 2026 11:00 PM IST

ഈ​രാ​റ്റു​പേ​ട്ട ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എം.​ജെ. സെ​ബാ​സ്‌​റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തീ​ക്കോ​യി: സ​ർ​ഗാ​ത്മ​ക​ത​യു​ടെ മേ​ള​യ്ക്ക് വേ​ദി ഒ​രു​ക്കി​ക്കൊ​ണ്ട് ഈ​രാ​റ്റു​പേ​ട്ട ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ബാ​ൻ​ഡ് മേ​ള​ത്തോ​ടെ വി​ശി​ഷ്ടാ​തി​ഥി​ക​ളെ പ്ര​ധാ​ന വേ​ദി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ ജോ​സ് തോ​മ​സ് യോ​ഗ​ത്തി​ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​ജോ​ർ​ജ് വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം എം.​ജെ സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി സ്ക​റി​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഇ​ഒ ഇ​ൻ ചാ​ർ​ജ് സി​സി പൈ​ക​ട​യി​ൽ ക​ലോ​ത്സ​വ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അം​ബി​ക, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ർ. ശ്രീ​ക​ല , അ​ഡ്വ.​പി. ജീ​രാ​ജ്, ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശ റി​ജു, ബ്ലോ​ക്ക് മെം​ബ​ർ മാ​രാ​യ മോ​ഹ​ന​ൻ കു​ട്ട​പ്പ​ൻ, മെം​ബ​ർ റോ​ജി തോ​മ​സ് ,പ്രി​ൻ​സി​പ്പ​ൽ ജോ​സ് തോ​മ​സ്, അ​ഗ​സ്‌​റ്റി​ൻ സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജോ ​സെ​ബാ​സ്റ്റ്യ​ൻ, എ​ൽ​പി സ്കൂ​ൾ എ​ച്ച്എം ബീ​ന ജ​യിം​സ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി മാ​ത്യു കെ. ​ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് ടി. ​ജോ​ർ​ജ്, സ​ണ്ണി ക​ണി​യാം​ക​ണ്ടം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ത​യാ​റാ​ക്കി​യ തീ​ക്കോ​യി സെ​ന്‍റ് മേ​രി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​യ് കൃ​ഷ്ണ അ​ഖി​ലി​ന് എം​എ​ൽ​എ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Tags :

Recent News

Corehub Up