x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര്‍​മ​ലം ശ​ബ​രി​മ​ല കാ​മ്പെ​യി​ന് തു​ട​ക്ക​മാ​യി

വെബ്ഡെസ്ക്
Published: November 8, 2026 12:25 AM IST | Updated: November 8, 2026 12:25 AM IST

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​മ്പ, നി​ല​യ്ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച നി​ര്‍​മ​ലം ശ​ബ​രി​മ​

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​മ്പ, നി​ല​യ്ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച നി​ര്‍​മ​ലം ശ​ബ​രി​മ​ല കാ​മ്പെ​യി​ന് തു​ട​ക്ക​മാ​യി. ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര കാ​മ്പെ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് റേ​ഞ്ച് ഓ​ഫി​സ​ര്‍ അ​നൂ​പ് സ്റ്റീ​ഫ​ന്‍ ച​ട​ങ്ങി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേശ​ങ്ങ​ള്‍ ന​ല്‍​കി. കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി നി​ല​യ്ക്ക​ല്‍, പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കും.ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍, തൃ​ശൂ​ര്‍ പ്രാ​ദേ​ശി​ക സ​ഞ്ചാ​രം എ​ന്ന സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ക്ളീ​നിം​ഗ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല തീ​ര്‍​ഥാട​ന കാ​ല​യ​ള​വി​ല്‍ പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തി​ച്ചേ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ക​വ​റു​ക​ള്‍, ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍, മ​റ്റ് പാ​ക്കേ​ജിം​ഗ് വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ അ​ള​വ് വ​ലി​യ തോ​തി​ല്‍ വ​ര്‍​ധിക്കാ​റു​ണ്ട്. ഇ​ത്ത​രം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന പാരി​സ്ഥി​തിക ഭീ​ഷ​ണി ത​ട​യു​ക​യാ​ണ് ക്യാ​മ്പ​യി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഗ്രീ​ന്‍ ശ​ബ​രി​മ​ല, ക്ലീ​ന്‍ ശ​ബ​രി​മ​ല, പ്ലാ​സ്റ്റി​ക് റെ​സ്‌​പോ​ണ്‍​സി​ബി​ള്‍ ശ​ബ​രി​മ​ല​എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള നി​ര്‍​ണാ​യ​ക​മാ​യ ചു​വ​ടു​വ​യ്പ​ണ് ഈ ​പ്ലാ​സ്റ്റി​ക് ക​ള​ക്ഷ​ന്‍ കാ​ന്പെ​യി​ന്‍. പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വി​ന്‍റെ വ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന മേ​ഖ​ല​യി​ലെ ശു​ചി​ത്വ​വും ഒ​രു​പോ​ലെ ഉ​റ​പ്പാ​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കും.ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. എം. വി​നീ​ത്, അ​സി​സ്റ്റന്‍റ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ (ഐ​ഇ​സി) ജി. ​പ്ര​ദീ​പ്, പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ കെ. ആ​ർ. അ​ജ​യ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Sabarimala Nattuvishesham DistrictNews DeepikaNews

Recent News

Corehub Up