x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വേ​ശ​നോ​ത്സ​വം-2026: തുന്പോളി മാ​താ സ്കൂ​ളി​ൽ


Published: June 5, 2026 06:48 AM IST | Updated: June 5, 2026 06:48 AM IST

ആ​ല​പ്പു​ഴ: തു​മ്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ പ്രീ ​കെ​ജി , എ​ൽ​കെ​ജി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. മു​ൻ എം​പി ഡോ. ​കെ.​എ​സ്. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ര​ഞ്ജി​ത്ത് മ​ട​ത്തി​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ വി​ൻ​സി വ​ർ​ഗീ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​രാ​ജ​ൻ ജോ​സ​ഫ്, കെ​ജി പ്രി​ൻ​സി​പ്പ​ൽ ജ​ൻ​സി​ലി​ൻ ഫെ​ർ​ണാ​ണ്ട​സ്, ടെ​ബി പെ​രേ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ മേ​ള​യ്ക്ക് കൂ​ടു​ത​ൽ ചാ​രു​ത പ​ക​ർ​ന്നു. പ്രീ​കെ​ജി​ക്കു വേ​ണ്ടി പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ ക്ലാ​സ്സ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജ​സ്റ്റി​ൻ ഓ​ലി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.

കരുവാറ്റ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ മ​നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ടി. തോ​മ​സ് ശ​ങ്ക​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി. ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മ​ൽ വേ​ണു, കു​മാ​രി മ​ൻ​ഹ ഉ​നൈ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​വി. മീ​ര, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ. ​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Entrance Ceremony

Recent News

Corehub Up