x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണമെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം

വെബ് ഡെസ്ക്
Published: September 18, 2026 03:10 AM IST | Updated: September 18, 2026 03:10 AM IST

ചെ​മ്പ​ന്തൊ​ട്ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം ജോ​സ് ചെ​മ്പേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ചെ​മ്പ​ന്തൊ​ട്ടി: ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി​ഭൂ​മി​ക​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി വ​ന​മേ​ഖ​ല മാ​ത്രം പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ജോ​സ് ചെ​മ്പേ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പു​തു​ക്ക​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റി​യാ​നി​മ​റ്റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​ജെ. ജോ​ൺ, വി.​വി. സേ​വി, സ​ണ്ണി മു​ക്കു​ഴി, ബി​നു ഇ​ല​വു​ങ്ക​ൽ, സോ​ണി അ​റ​യ്ക്ക​ൽ, സി​ബി പ​ന്ത​പ്പാ​ട്ട്, ജെ​യ്സ​ൺ ജീ​ര​ക​ശേ​രി തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​എ​സ്എ വി​ജ്ഞാ​പ​നം മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ഒ​ഴി​വാ​ക​ണ​മെ​ങ്കി​ൽ ഇ​എ​സ്എ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​ന​ർ​നി​ർ​ണ​യി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

Tags : District News Nattuvishesham ESA Kerala Congress (M)

Recent News

Corehub Up