x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്പെ​രാ​ൻ​സ പ്രോജ​ക്ട് ഷെ​ൽ​ട്ട​ർ: നാ​ല് വീ​ടു​ക​ളു​ടെ താ​ക്കോ​ൽദാ​ന​വും എ​ട്ടു വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും ഇ​ന്ന്

വെബ്ഡെസ്ക്
Published: November 8, 2026 06:41 AM IST | Updated: November 8, 2026 06:41 AM IST

ഇ​ന്ന് കൈ​മാ​റു​ന്ന പൊ​ൻ​ക​ണ്ട​ത്തെ എസ്പെ​രാ​ൻ​സ ഹൗ​സിം​ഗ് പ്രൊ​ജ​ക്ടി​ന്‍റെ നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റ്.

മം​ഗ​ലം​ഡാം: ഭ​വ​ന​ര​ഹി​ത​രാ​യ 60 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന പൊ​ൻ​ക​ണ്ടം ജം​ഗ്ഷ​നി​ലെ എ​സ്പെ​രാ​ൻ​സ പ്രോജ​ക്ട് ഷെ​ൽ​ട്ട​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ നാ​ല് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റ​വും എ​ട്ടുവീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും ഇ​ന്ന് ന​ട​ക്കും.


വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ടി.​എം. ശ​ശി എം​എ​ൽ​എ, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ ഗോ​പി​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​ജി. എ​ൽ​ദോ, ബ്ലോ​ക്ക് മെം​ബ​ർ സു​ബി​ത മു​ര​ളി​ധ​ര​ൻ, വാ​ർ​ഡ് മെം​ബ​ർ അ​ച്ചാ​മ്മ ജോ​സ​ഫ്, പാ​ല​ക്കാ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജീ​ജോ ചാ​ല​ക്ക​ൽ, കാ​ർ​ഗോ ക​മ്പ​നി സെ​വ​ൻ​സീ​സ് എം​ഡി ബി​ജു തോ​മ​സ്, ബെം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള പ്രോജ​ക്ട് ഷെ​ൽ​ട്ട​ർ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ജോ​ർ​ജ് ക​ണ്ണ​ന്താ​നം, മം​ഗ​ലം​ഡാം ഫൊ​റോ​ന വി​കാ​രി ഫാ. ​സു​മേ​ഷ് നാ​ൽ​പ​താം​ക​ളം, പൊ​ൻ​ക​ണ്ടം പ​ള്ളി വി​കാ​രി ഫാ. ​സ​ജി വ​ട്ടു​ക​ളം, ഫാ. ​പോ​ൾ കാ​ട്ടൂക്കാ​ര​ൻ സ​മൂ​ഹ​ത്തി​ലെ വി​വി​ധ​മേ​ഖ​ല​ക​ളി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ട​ന​ക​ൾ, വ്യ​ക്തി​ക​ൾ, ക്ര​ഷ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ട​പ്പ​ല്ലൂ​രി​ലെ ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യാ​യി​രു​ന്നു പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ദാ​ന​മാ​യി ല​ഭി​ച്ച ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​യി ഭ​വ​ന​നി​ർ​മാ​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ, അ​സു​ഖ ബാ​ധി​ത​ർ, വി​ധ​വ​ക​ൾ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ, സ്വ​ന്ത​മാ​യി വീ​ട് പ​ണി​യാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ് പ​ദ്ധ​തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് പൊ​ൻ​ക​ണ്ട​ത്തെ ഭ​വ​ന പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ടോം ​ജോ​ർ​ജ് കി​ഴ​ക്കേ പ​റ​മ്പി​ൽ പ​റ​ഞ്ഞു. ക്ല​രീ​ഷ്യ​ൻ വൈ​ദി​ക സ​ഭാം​ഗ​മാ​യ ​ഫാ.​ഡോ.​ ജോ​ർ​ജ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ് ഭ​വ​ന ര​ഹി​ത​രാ​യ​വ​ർ​ക്കെ​ല്ലാം വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക എ​ന്ന​ത്.

ഈ ​പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ഹ​പാ​ഠി​യാ​യ ടോം ​ജോ​ർ​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​ൻ​ക​ണ്ട​ത്തും ഭ​വ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. സു​മ​ന​സു​ക​ളാ​യ ആ​യി​രം പേ​ർ മാ​സ​ത്തി​ൽ ആ​യി​രം രൂ​പ​യും അ​തി​ൽ കൂ​ടു​ത​ലും തു​ക​യെ​ടു​ത്താ​ണ് വീ​ട് നി​ർ​മാ​ണ പ​ദ്ധ​തി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും ക​ർ​ണാ​ട​ക​യി​ലും പ്രൊ​ജ​ക്ട് ഷെ​ൽ​റ്റ​ർ എ​ന്ന പ​ദ്ധ​തി വ​ഴി വീ​ട് നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്.

Tags : Esperanza Project nattuvishesham district news deepika news Handing over of keys for houses

Recent News

Corehub Up