മാങ്ങാട്ടുപറന്പിൽ നടന്ന കണ്ണൂർ സർവകലാശാല ഇന്റർ കൊളീജിയറ്റ് അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗത്തിൽ ഓവറോൾ ചാന്പ്യൻമാരായ പയ്യന്നൂർ കോളജ്
മാങ്ങാട്ടുപറമ്പ്: കണ്ണൂർ സർവകലാശാല ഇന്റർ കൊളീജിയറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഇന്നലെ അവസാനിച്ചപ്പോൾ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിഭാഗത്തിൽ സർവം കീഴടക്കി പയ്യന്നൂർ കോളജ് ചാന്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കി.
ആൺകുട്ടികളുടെ വിഭാഗത്തിൽ 77 പോയിന്റും പെൺകുട്ടികളുടേതിൽ 61 പോയിന്റുമായാണ് പയ്യന്നൂർ കോളജ് വിജയംകൊയ്തത്. ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗവ. ബ്രണ്ണൻ കോളജ് നേടിയത് 37 പോയിന്റാണ്. 18 പോയിന്റുമായി ജിപിഎം കോളജ് മൂന്നാമതാണ്.
പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാമതായുള്ളത് ഗവ. ബ്രണ്ണൻ കോളജ് തന്നെയാണ്. 58 പോയിന്റാണ് ഇവർ നേടിയത്. മൂന്നാം സ്ഥാനത്തുള്ള എസ്എൻ കോളജിന് 20 പോയിന്റാണ്. ആൺകുട്ടികളുടെ വിഭാഗത്തിൽ 11 ഇവന്റും പെൺകുട്ടികളുടെ വിഭാഗത്തിൽ 12 ഇവന്റുമാണ് ഇന്നലെ നടന്നത്.