തൃശൂർ പൂരം എക്സിബിഷനിൽ എക്സൈസ് വിമുക്തി പവലിയന്റെ ഉദ്ഘാടനം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ. സജികുമാർ നിർവഹിക്കുന്നു.
തൃശൂർ: തേക്കിൻകാട് മൈതാനിയിലെ പൂരം എക്സിബിഷനിൽ ‘ലഹരിമുക്തഭവനം’ സന്ദേശവുമായി എക്സൈസ് വകുപ്പിന്റെ വിമുക്തി പവലിയൻ. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ. സജികുമാർ ഉദ്ഘാടനം ചെയ്തു.
അസി. എക്സൈസ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജറുമായ വിനീത് രവി, പൂരം എക്സിബിഷൻ കമ്മിറ്റി പ്രസിഡന്റ് ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സുരേഷ്, ട്രഷറർ അരുണ്‍, കമ്മിറ്റി അംഗം എം. ഉണ്ണി, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.വി. ബെന്നി, ജില്ലാ പ്രസിഡന്റ് ഒ.ജെ. രാജീവ്, സെക്രട്ടറി എൻ.എൻ. ജയേഷ് എന്നിവർ പ്രസംഗിച്ചു.
Tags : Excise Exemption nattuvishesham local news.