x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ നി​ര്‍​വ​ഹ​ണം വേ​ഗ​ത്തി​ലാ​ക്കും: മ​ന്ത്രി

വെബ്ഡെസ്ക്
Published: November 8, 2026 03:12 AM IST | Updated: November 8, 2026 03:12 AM IST

ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ വി​ളി​ച്ച യോ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള റോ​ഡു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, പാ​ല​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ഭ്യ​ർ​ഥി​ച്ച​തു​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചു​ചേ​ര്‍​ത്ത  അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന പ്ര​വൃ​ത്തി​ക​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു. ഓ​രോ പ​ദ്ധ​തി​യു​ടെ​യും നി​ല​വി​ലെ സ്ഥി​തി, ത​ട​സ​ങ്ങ​ള്‍, തു​ട​ര്‍​ന​ട​പ​ടി​ക​ള്‍, പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ വി​ല​യി​രു​ത്തി. പെ​രി​ക്ക​ല്ലൂ​ര്‍-​പു​ല്‍​പ്പ​ള്ളി-​ബ​ത്തേ​രി, താ​ളൂ​ര്‍-​ബ​ത്തേ​രി, ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ
പ്ര​വൃ​ത്തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​നും നി​ശ്ചി​ത കാ​ല​യ​ള​വി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ക​രാ​റു​കാ​രെ നീ​ക്കം ചെ​യ്യു​ന്ന​തി​നും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

കൊ​ള​വ​യ​ല്‍-​കേ​ണി​ച്ചി​റ-​ക​ല്ലു​വ​യ​ല്‍, മു​ള്ള​ന്‍​കൊ​ല്ലി, പാ​ടി​ച്ചി​റ-​സീ​താ​മൗ​ണ്ട്-​കൊ​ള​വ​യ​ല്‍ റോ​ഡു​ക​ള്‍, നി​ര​പ്പ​ത്ത് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, താ​ളൂ​ര്‍ ബ​സ് ബേ, ​മീ​ന​ങ്ങാ​ടി ശ്രീ​ക​ണ്ഠ​പ്പ സ്റ്റേ​ഡി​യം, മീ​ന​ങ്ങാ​ടി തു​മ്പ​ക്കു​നി പാ​ലം, വാ​കേ​രി പാ​ല​ക്കു​റ്റി പാ​ലം, കോ​ളേ​രി പാ​ലം തു​ട​ങ്ങി ആ​രം​ഭി​ക്കു​വാ​നു​ള്ള​തും പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​തു​മാ​യ

വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്തു. മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​വും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ ഈ ​പ​ദ്ധ​തി​ക​ള്‍​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി. പ​ദ്ധ​തി​ക​ളു​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ച് സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്ര​വൃ​ത്തി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വേ​ഗ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത്, കെ​ട്ടി​ട​ങ്ങ​ള്‍, പാ​ല​ങ്ങ​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും, നാ​ഷ​ണ​ല്‍ ഹൈ​വേ, കെ​ആ​ര്‍​എ​ഫ്ബി, വി​വി​ധ നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags : Public Works Nattuvishesham DistrictNews DeepikaNews

Recent News

Corehub Up