x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട്ടാ​ശേ​രി ക​ട​വി​നു വി​ട; കാ​വാ​ലം ജ​ങ്കാ​ർ ഇ​നി ലി​സ്യു​വി​ൽ

വെബ്ഡെസ്ക്
Published: November 7, 2026 03:16 AM IST | Updated: November 7, 2026 03:16 AM IST

ഇ​ന്നുമു​ത​ൽ കാ​വാ​ലം ജ​ങ്കാ​ർ സ​ർ​വീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​സ്യു​വി​നു മ​റു​ക​ര​യി​ലു​ള്ള നാ​ൽ​പ​തി​ൽ ജെ​ട്ടി​ക്കു സ​മീ​പ​ത്തെ ക​ട​വ്.

മ​ങ്കൊ​മ്പ്: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കാ​വാ​ലം റോ​ഡു​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജ​ങ്കാ​ർ സ​ർ​വീ​സ് ക​ട​വു മാ​റു​ന്നു. ഇ​ന്നു​മു​ത​ൽ കാ​വാ​ലം ലി​സ്യു ജെ​ട്ടി​ക്കു സ​മീ​പ​ത്തേ​ക്കാ​ണ് സ​ർ​വീ​സ് മാ​റു​ന്ന​ത്. കാ​വാ​ലം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​വീ​സ് മാ​റ്റു​ന്ന​ത്.

കാ​വാ​ലം ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് സ​ർ​വീ​സ് പ്ര​വ​ർ​ത്തി​ക്കു​ക. കാ​വാ​ലം ക​ര​യി​ൽ ലി​സ്യു ബോ​ട്ടു​ജെ​ട്ടി​ക്കു കി​ഴ​ക്കു​ഭാ​ഗ​ത്താ​യി അ​ഞ്ചാം വാ​ർ​ഡി​ലാ​ണ് പു​തി​യ ക​ട​വ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കു​ന്നു​മ്മ​യി​ലെ 13-ാം വാ​ർ​ഡി​ൽ നാ​ൽ​പ​തി​ൽ ബോ​ട്ടു​ജെ​ട്ടി​ക്കു പ​ടി​ഞ്ഞാ​റു​വ​ശ​ത്താ​ണ് മ​റു​ക​ര​യി​ലെ ക​ട​വ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കാ​വാ​ലം എ​സ്ബി​ടി ജം​ഗ്ഷ​നു സ​മീ​പ​ത്തു​നി​ന്നും പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തേ​ക്കാ​രം​ഭി​ക്കു​ന്ന ലി​സ്യു റോ​ഡി​ൽ കൂ​ടി ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​റോ​ളം യാ​ത്ര ചെ​യ്താ​ൽ പു​തി​യ ക​ട​വി​ലെ​ത്താം. കു​ന്നു​മ്മ​യി​ൽ പ​ഴ​യ ക​ട​വി​ൽനി​ന്നും ഇ​രു​നൂ​റു മീ​റ്റ​റോ​ളം പി​ന്നി​ലേ​ക്കു നീ​ങ്ങി പു​ളി​ക്ക​ൽ ജം​ഗ്ഷ​നി​ൽനി​ന്നാ​രം​ഭി​ക്കു​ന്ന നാ​ൽ​പ​തി​ൽ റോ​ഡി​ലൂ​ടെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്തു നാ​ൽ​പ​തി​ൽ ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്തു​ള്ള ക​ട​വി​ലെ​ത്താം. എ​ന്നാ​ൽ, മ​ഴ​ക്കാ​ല​മാ​യാ​ൽ നാ​ൽ​പ​തി​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു പ​തി​വാ​ണെ​ന്ന​ത് സ​ർ​വീ​സി​നെ സാ​ര​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു​ള്ളി​ൽ റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. പു​തി​യ സ്ഥ​ല​ത്തേ​ക്കു സ​ർ​വീ​സ് മാ​റ്റു​ന്ന​ത് കൃ​ഷ്ണ​പു​രം മു​ത​ൽ കി​ഴ​ക്കു​ഭാ​ഗ​ത്തുനി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​യ അ​സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക്കാ​നി​ട​യു​ണ്ട്. ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ൾ കി​ട​ങ്ങ​റ വ​ഴി നേ​രി​ട്ടു റോ​ഡ് മാ​ർ​ഗം പോ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. എ​ന്നാ​ൽ, ഈ ​റൂ​ട്ടി​ൽ റോ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തും യാ​ത്ര ദു​ഷ്‌​ക​ര​മാ​ക്കും. ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ലാ​ണ് കാ​വാ​ല​ത്ത് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്.

പ​യ​ലിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ച്ച​തോ​ടെ ജ​ങ്കാ​ർ ക​ട​വി​ലേ​ക്കു​ള്ള വാ​ഹ​ന​യാ​ത്ര ദു​ഷ്‌​ക​ര​മാ​യി​രു​ന്നു. മ​ഴ​പെ​യ്താ​ൽ ചെ​ളി​വെ​ള്ളം നി​റ​യു​ന്ന​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ കു​ന്നു​മ്മ ക​ര​യി​ലെ പ​യ​ലിം​ഗ് ജോ​ലി​ക​ൾ ഏ​താ​ണ്ട് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കാ​വാ​ലം ക​ര​യി​ലാ​ക​ട്ടെ പ​യ​ലിം​ഗ് പാ​തി​വ​ഴി​പോ​ലും എ​ത്തി​യി​ട്ടി​ല്ല. ഇ​രു ക​ര​ക​ളി​ലും ജോ​ലി​ക​ൾ ര​ണ്ടാ​ഴ്ച​യാ​യി മ​ന്ദ​ഗ​തി​യി​ലാ​ണ്. ജ​ങ്കാ​ർ സ​ർ​വീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ്റി​ലെ പ​യ​ലിം​ഗ് ജോ​ലി​ക​ളും ആ​രം​ഭി​ക്കാ​നാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ജ​ങ്കാ​ർ സ​ർ​വീ​സ് മാ​റു​ന്ന​തോ​ടെ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​വും വ​ധി​ക്കും.

Tags : Farewell to Thattasheri Ferry Nattuvishesham DistrictNews

Recent News

Corehub Up