x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ന​ല്ലേ​പ്പി​ള്ളി പാ​ട​ശേ​ഖരത്ത് പാ​യ​ൽ വ്യാപിക്കുന്നതിൽ കർഷകർക്ക് ആശങ്ക


Published: December 6, 2025 12:21 AM IST | Updated: December 6, 2025 12:21 AM IST

ന​ല്ലേ​പ്പി​ള്ളി പാ​ട​ശേ​ഖരത്തെ വ​യ​ലു​ക​ളി​ൽ നെ​ൽച്ചെടി​ക​ൾ​ക്ക് ദോ​ഷ​മാ​കുന്ന പാ​യ​ൽ.

ചി​റ്റൂ​ർ: ക​നാ​ൽ​വെ​ള്ള​ത്തി​ലൂ​ടെ വ​യ​ലി​ലെ​ത്തി​യ പാ​യ​ൽ നെ​ൽ​ച്ചെ​ടി​ക്കു ഭീ​ഷ​ണി​യാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക. ഞാ​റു​വ​ള​ർ​ന്ന വ​യ​ലു​ക​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ത്തി​ന് പ​ച്ച​നി​റ​വും സ​മീ​പ​ത്താ​യി ക​നാ​ൽ വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തി പാ​ഴ്ചെ​ടി​ക​ളും വ​ള​ർ​ന്നു തു​ട​ങ്ങി. ഇ​തു​മൂ​ലം വ​യ​ലി​ൽ വീ​ശു​ന്ന വ​ളം ല​ക്ഷ്യം കാ​ണു​ന്നി​ല്ല.

ഇ​നി തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് പാ​യ​ലും ചെ​ടി​ക​ളും നീ​ക്കേ​ണ്ട​താ​യി​വ​ന്നാ​ൽ ചെ​ല​വ് കൂ​ടു​മെ​ന്ന​തും ക​ർ​ഷ​ക​രെ അ​ല​ട്ടു​ന്നു​ണ്ട്. ജ​ല​സേ​ച​ന വ​കു​പ്പ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ പാ​ഴ്ചെ​ടി​ക​ൾ ക​നാ​ലി​ൽ ത​ന്നെ ഉ​പേ​ക്ഷി​ച്ച​താ​ണ് നി​ല​വി​ലെ സ്ഥി​തി​ക്ക് കാ​ര​ണ​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​നാ​ലു​ക​ളി​ൽ പ​ല​ഭാ​ഗ​ത്തും ശു​ചീ​ക​രി​ച്ചി​ട്ട പാ​ഴ്ചെ​ടി​ക​ൾ ജ​ല​ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​കു​ന്നു​മു​ണ്ട്. മു​മ്പൊ​രി​ക്ക​ലും കാ​ണാ​ത്ത വി​ധം വ​യ​ലു​ക​ളി​ൽ പാ​യ​ൽ വ്യാ​പി​ക്കു​ന്ന​ത് ഫ​ല പ്ര​ദ​മാ​യി ത​ട​യാ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Nallepilli Padasekharam nattuvisesham locl news

Recent News

Corehub Up