പ്രതീകാത്മക ചിത്രം
വെള്ളറട: തക്കല രൂപതയിലെ കഴുവന്തിട്ട വിശുദ്ധ മാര്ട്ടിന് ഡി പോറസ് ദേവാലയത്തിന്റെ 46ാമത് തിരുനാളും റോമില്‍നിന്ന് കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠയും ആരംഭിച്ചു. നവംബര്‍ എട്ടു വരെ വിവിധ ആത്മീയ പരിപാടികൾ നടക്കും. തിരുനാളിന് മുന്നോടിയായി ഇന്ന് ബൈബിള്‍ കണ്വന്ഷന് നടക്കും. കുഴിത്തുറ രൂപതാംഗവും ധ്യാനഗുരുവുമായ ഫാ. അരുള്‍ കണ്വന്ഷന് നേതൃത്വം നല്‍കും.
നവംബര്‍ ഒന്നിന് വൈകുന്നേരം 4.30ന് ജപമാലയും തുടര്‍ന്ന് 5.30ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണവും നല്‍കും. 5.45ന് റോമില്‍നിന്ന് കൊണ്ടുവന്ന വിശുദ്ധ മാര്ട്ടിന് ഡി. പോറസിന്റെ തിരുശേഷിപ്പ് സ്വീകരിക്കും. ആറുമണിക്ക് കൊടിയേറ്റം നടക്കും. തുടര്‍ന്ന് തിരുശേഷിപ്പ് പ്രതിഷ്ഠയും മാര്ട്ടിന് ഡി പോറസിന്റെ നൊവേനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. മാര്‍ ജോസഫ് പെരുന്തോട്ടം തിരുകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. തക്കല രൂപത വികാരി ജനറാൾ മോണ്‍. ജോസ് മുട്ടത്തുപാടം, ഫാ. തോമസ് സത്യനേസന്, ഫാ. ജസ്റ്റിന് ചെറുവേലി, ഫാ. തോമസ് ഷൗര്യാംകുഴിയില്, ഫാ. ജോസഫ് വെട്ടുകല്ലല്, ഫാ. ജോണ്‍ പോള്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തിരുനാള്‍ ദിവസങ്ങളില്‍ ജപമാല, നൊവേന, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.
ഫാ. പ്രിന്റോ കുരിയാസ്, ഫാ. ക്രിസ്തുദാസ്, ഫാ. ജിനോയ്, ഫാ. ആന്റണി മാടപ്പരിക്കല്, ഫാ. സനല്‍ ജോണ്‍ പന്തിച്ചിറക്കല്, ഫാ. മിജോ പുത്തന്‍പുരയ്ക്കല്‍, ഫാ. റോബിന്‍സ് കുഴികൊടിയില്, ഫാ. ജോണ്‍ പോള്‍, ഫാ. ബിബിന്‍ കൊയ്ക്കക്കുടി എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
നവംബര്‍ അഞ്ചിന് ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടക്കും. നവംബര്‍ ആറിന് സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പരിപാടികളും അരങ്ങേറും. തിരുനാൾ സമാപനത്തോടനുബന്ധിച്ച് നവംബര്‍ എട്ടിന് വിശുദ്ധന്റെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള ഇടവക പ്രദക്ഷിണം നടക്കും. ഇടവക വികാരി ഫാ. ജോമി കമുകുംമറ്റത്തിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങളുടെ സഹകരണത്തോടെ തിരുനാളിനായുള്ള വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
Tags :